ജനതാദളിന്റെ മുന്നണി മാറ്റം ഏറാമലയില്‍ ലീഗ് വൈസ് പ്രസിഡന്റ് രാജിവച്ചു
വടകര: ലോക് താന്ത്രിക് ജനതാദള്‍ ഇടതുമുന്നണിയിലേക്ക് പോയതോടെ തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന ഭരണമാറ്റത്തിന്റെ മുന്നോടിയായി ലീഗ് അംഗമായ വൈസ് പ്രസിഡന്റ് രാജിവച്ചു. ഏറാമല പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി.കെ ജസീലയാണ് ഇന്നലെ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.
യുഡിഎഫിനൊപ്പം ചേര്‍ന്ന് എല്‍ജെഡി ഭരിക്കുന്ന പഞ്ചായത്തുകളില്‍ അവിശ്വാസം കൊണ്ടുവന്ന് ഭരണമാറ്റം നടക്കുകയാണ്. ചോറോടും പയ്യോളി നഗരസഭയിലും തിരുവള്ളൂര്‍ ബ്ലോക്ക് പഞ്ചായത്തിലും ഇതുപോലെ അവിശ്വാസം കൊണ്ടുവന്ന് ഭരണം മാറി.
ഏറാമലയില്‍ അവിശ്വാസത്തിന് മുന്‍പുതന്നെ ലീഗ് പ്രതിനിധി രാജിവയ്ക്കുകയായിരുന്നു. മുന്നണിയില്‍ നിന്നപ്പോള്‍ വാര്‍ഡുകളില്‍ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ തടസം നില്‍ക്കുകയാണ് ഇപ്പോഴത്തെ പ്രസിഡന്റും എല്‍ജെഡിയും ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി.
രാജിവച്ച ജസീലയെ നേതാക്കള്‍ മാലയിട്ട് ടൗണിലൂടെ പ്രകടനം നടത്തി. പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ബ്ലോക്ക് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ക്രസന്റ് അബ്ദുല്ല, ഒ.പി മൊയ്തു, പി.പി ജാഫര്‍, ഒ.കെ കുഞ്ഞബ്ദുല്ല, എം.കെ യൂസുഫ് ഹാജി, കെ.കെ അമ്മത്, പി രാമകൃഷ്ണന്‍ , പി കൃഷ്ണന്‍, പി കരുണന്‍, ശ്യാമള കൃഷ്ണാര്‍പ്പിതം, സി ആയിഷ, ഷക്കീല ഈങ്ങോളി, നുസൈബ കുന്നുമ്മക്കര, പി.കെ ഇസ്മായില്‍, കൊട്ടാരത്ത് മുഹമ്മദ്, കാവില്‍ മുസ്തഫ, എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."