പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മന്ത്രി
കോഴിക്കോട്: 2020ഓടെ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ജില്ലാ സഹകരണ ആശുപത്രിയിലെ പുതിയ സംരംഭങ്ങളായ കാത്ത് ലാബ്, സൈലന്റ് എം.ആര്‍.ഐ സ്‌കാന്‍ യൂനിറ്റ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നട്ടെല്ലാണ് സഹകരണ മേഖല. സഹകരണ ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹകരണ മേഖലയിലെ സാമൂഹിക പ്രതിബന്ധത വിളിച്ചറിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സഹകരണ ആശുപത്രിയില്‍ ആറു പുതിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. കാര്‍ഡിയോളജി ഐ.സി.യുവിന്റെയും മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനോദ്ഘാടനവും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബും സി.എസ്.എസ്.സി പദ്ധതി കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബും ആരോഗ്യ പരിരക്ഷാ ഓഹരി അധിഷ്ഠിത ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം രാജ്യസഭാ അംഗം എളമരം കരീം എന്നിവരും യഥാക്രമം നിര്‍വഹിച്ചു. ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് എം. ഭാസ്‌കരന്‍ അധ്യക്ഷനായി.
ചടങ്ങില്‍ ജില്ലാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, ഐ.എം.എ പ്രസിഡന്റ് ഡോ. വിജയറാം, കൗണ്‍സിലര്‍ ടി.സി ബിനുരാജ്, ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍, ആശുപത്രി സെക്രട്ടറി എ.വി സന്തോഷ് കുമാര്‍, പി.കെ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."