HOME
DETAILS

കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്ന സംഭവം കേസെടുത്തത് പരാതി കൊടുത്തയാള്‍ക്കെതിരേ

  
backup
May 03 2020 | 03:05 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%9a

 

സ്വന്തം ലേഖകന്‍
കാസര്‍കോട്: ജില്ലയില്‍ കൊവിഡ്- 19 ബാധിച്ചു ചികിത്സയിലായിരുന്നവരുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി ഇ മെയില്‍ വഴി അയച്ച വ്യക്തിക്കെതിരേ കേസെടുത്തത് വിവാദമാകുന്നു.
ബേക്കല്‍ പള്ളിക്കരയിലെ ഇംദാദ് ബ്യാരിക്കെതിരേയാണ് കഴിഞ്ഞ ദിവസം കേസെടുത്തതായി മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത്. തനിക്കു കൊവിഡ് ബാധിച്ചെന്ന് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയെന്നും രോഗികളുടെ വിവരം ചോര്‍ന്നതായി കാണിച്ചു വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും പരാതി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
എന്നാല്‍ തന്റെ ബന്ധു ഉള്‍പ്പെടെയുള്ള രോഗികളുടെ വിവരം ചോര്‍ന്നെന്നും ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഏഴു രോഗികളുടെ സഹായാഭ്യര്‍ഥന മാനിച്ചാണ് താന്‍ മുഖ്യമന്ത്രിക്കടക്കം പരാതികള്‍ അയച്ചതെന്നും ഇംദാദ് വ്യക്തമാക്കി.
ഏപ്രില്‍ 27നാണ് മുഖ്യമന്ത്രിക്കു പരാതി അയച്ചത്. ഇംദാദിനെതിരേ കേസെടുക്കാന്‍ അധികൃതര്‍ നിരത്തിയ കാരണവും വിചിത്രമാണ്. കാസര്‍കോട് ജില്ലയില്‍ ഇങ്ങനെ പേരുള്ള ഒരാള്‍ക്കു രോഗം ബാധിച്ചിട്ടില്ലെന്നും രോഗം ബാധിച്ചവരായി കണ്ടെത്തിയ ലിസ്റ്റില്‍ ഇങ്ങനെ ഒരാളില്ലെന്നുമായിരുന്നു അധികൃതരുടെ വാദം.
അതേസമയം തങ്ങള്‍ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്നതിനിടെ പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തങ്ങളുടെ പേരുവിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അധികൃതര്‍ക്കു പരാതി നല്‍കാന്‍ ഇംദാദിന്റെ സഹായം തേടിയതെന്നു കാസര്‍കോട് ഭാഗത്തെ ഒരു രോഗി സുപ്രഭാതത്തോട് പറഞ്ഞു.
തങ്ങളുടെ ഫോണുകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കോളുകള്‍ വന്നതും മറ്റു വിവരങ്ങളും പക്കലുണ്ട്. ഇതു പൊലിസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനു വന്നപ്പോള്‍ തങ്ങള്‍ വിവരിച്ചിട്ടുണ്ട്. തനിക്കു മാത്രമല്ല മറ്റു നിരവധി ആളുകള്‍ക്കും ചികിത്സാ വാഗ്ദാനവും മറ്റുമായി ഫോണ്‍ കോള്‍ വന്നതായും ഈ വ്യക്തി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago