പൊണ്ണത്തടി കുറയ്ക്കാന്‍ പാനീയം കുടിക്കാം
പൊണ്ണത്തടി ഈ പേജില്‍ മുന്‍പും പ്രതിപാദിച്ചിട്ടുള്ള വിഷയമാണ്. പൊണ്ണത്തടി കുറയ്ക്കാന്‍ എന്തു ചെയ്യാനും തയാറാണ് എല്ലാവരും എന്നു കരുതുന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍ അവരുടെ ഒക്കെ തടി എന്നേ കുറയുമായിരുന്നു. ഇച്ഛാശക്തിയാണ് പ്രധാനം. ലക്ഷ്യത്തിലേക്കടുക്കാനുള്ള മാര്‍ഗം ദുര്‍ഘടമായിരുന്നാലും ലക്ഷ്യം ആണു പ്രധാനം എന്നോര്‍ക്കണം. അതുകൊണ്ട് എത്ര പ്രയാസമേറിയതായാലും അതെല്ലാം പിന്തുടര്‍ന്ന് തടി കുറയ്ക്കുവാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ അതിന്റെ ഫലം പൂര്‍ണമാകൂ. ഇടയ്ക്കുവച്ച് ഇവയൊക്കെ നിര്‍ത്തുകയുമരുത്. അത് അതിനേക്കാള്‍ ദോഷകരവുമാണ്.
ശരീരത്തിലെ പേശികള്‍ ശക്തമാക്കണം. അതിന് ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കുകയാണ് വഴി. പൊണ്ണത്തടി കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗവും അതുതന്നെ. മെറ്റബോളിസം കൂട്ടാനായി താരതമ്യേന വേഗത്തിലും എല്ലാവര്‍ക്കും അനുഷ്ഠിക്കാവുന്നതുമായ ചികിത്സാ രീതിയാണ് ഇവിടെ പറയുന്നത്. മറ്റൊന്നുമല്ല, നമ്മുടെ വീടുകളില്‍ ഉണ്ട@ാക്കാന്‍ കഴിയുന്ന പാനീയങ്ങളുടെ കഴിവിലൂടെ തടി കുറയ്ക്കാനുള്ള മാര്‍ഗമാണ് വിവരിക്കുന്നത്.
പെപ്പര്‍മിന്റ് ഗ്രീന്‍ ടീ
പൊണ്ണത്തടി കുറയ്ക്കാനായി ഇന്ന് ഗ്രീന്‍ ടീയില്‍ ആശ്രയം കണ്ടെത്തിയിരിക്കുന്നവര്‍ ഏറെയാണ്. എങ്കിലും പലരും ഇത് വേണ്ടവണ്ണം ഉപയോഗിക്കുന്നില്ലെന്നു കാണാം. പെപ്പര്‍മിന്റ് ഗ്രീന്‍ ടീ ഉണ്ടാക്കി കഴിക്കുന്നത് ശരീരത്തില്‍ മെറ്റബോളിസം കൂട്ടാനും അതുവഴി പൊണ്ണത്തടി കുറയ്ക്കാനും ഉത്തമ മാര്‍ഗമാണ്.
വേണ്ട സാധനങ്ങള്‍
ഗ്രീന്‍ ടീ - ആവശ്യത്തിന്
പുതിനയില - ഒരു പിടി
നാരങ്ങ - നീളത്തില്‍ മുറിച്ച 2 കഷണം
ഉണ്ടാക്കുന്ന വിധം
ഗ്രീന്‍ ടീ ഉണ്ടാക്കാന്‍ ഏഴു ഗ്ലാസ് വെള്ളമാണ് വേണ്ടത്. ചൂടാറിയ ശേഷം അത് ഒരു ജാറിലേക്ക് മാറ്റുക. ഇതില്‍ ഒരു പിടി പുതിനയില ഇടുക. ഒപ്പം നീളത്തില്‍ മുറിച്ച രണ്ടു കഷണം നാരങ്ങയും ചേര്‍ക്കുക. ഈ ജാര്‍ രാത്രി ഫ്രിഡ്ജില്‍ അടച്ചു സൂക്ഷിക്കുക. പിറ്റേന്ന് തുടങ്ങി എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ ഈ മിശ്രിത വെള്ളം കുടിക്കുക. ഒരാഴ്ച കഴിയുമ്പോഴേക്കും ഗുണം അനുഭവിക്കാനാവും. ഇത് നിര്‍ത്താതെ തുടരാന്‍ ശ്രമിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."