വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സഹകരണ മേഖല പ്രാപ്തമായി: മന്ത്രി
മുക്കം: സമസ്ത മേഖലകളിലും സ്പര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സഹകരണ പ്രസ്ഥാനങ്ങള്‍ തടത്തി വരുന്നതെന്നും കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ സഹകരണ മേഖല പ്രാപ്തമായെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്. കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്കിന് കീഴില്‍ മുക്കത്ത് ആരംഭിച്ച കരിയര്‍ ആര്‍ക്കേഡ് ഇന്റഗ്രേറ്റഡ് കോച്ചിങ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് പ്രസിഡന്റ് ഇ. രമേശ്ബാബു അധ്യക്ഷനായി. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സര്‍വിസുകളില്‍ തൊഴില്‍ അന്വേഷകര്‍ക്ക് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കിനു കീഴില്‍ കരിയര്‍ ആര്‍ക്കേഡ് പരിശീലന കേന്ദ്രം ആരംഭിച്ചത്. തൊഴില്‍ നൈപുണ്യ വികസന കേന്ദ്രം ജോര്‍ജ് എം. തോമസ് എം.എല്‍.എയും കോസ്ക്കോ വെഞ്ചേഴ്സിന്റെ ഓഹരി വില്പന മുക്കം മുഹമ്മദും സഹകരണ മേഖലയിലെ പിരിശീലന പദ്ധതി സഹകരണ സംഘം ജോ. രജിസ്ട്രാര്‍ കെ. ഉദയഭാനുവും വെബ് സൈറ്റ് സഹകരണ സംഘം അസി. രജിസ്ട്രാര്‍ എന്‍.എം ഷിജയും ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്മാന് വി. കുഞ്ഞന്‍ ലോഗോ പ്രകാശനം ചെയ്തു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, ടി. വിശ്വനാഥന്, എന്‍.കെ അബ്ദുറഹ്മാന്, പി.എം തോമസ്, കെ. സുന്ദരന്‍, ബാങ്ക് വൈസ് പ്രസിഡന്റ് വി. വസീഫ്, സെക്രട്ടറി കെ. ബാബുരാജ്, കെ.സി നൗഷാദ്, കെ.എം കുഞ്ഞവറാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."