കൊവിഡ്: വിദേശത്ത് നഴ്‌സുള്‍പ്പെടെ ഏഴു മലയാളികള്‍ കൂടി മരിച്ചു
കൊവിഡ്19 ബാധിച്ച് വിദേശത്ത് ഏഴു മലയാളികള്‍ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചു. ഇംഗ്ലണ്ടില്‍ നഴ്‌സായിരുന്ന കോട്ടയം മോനിപ്പള്ളി ഇല്ലിക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന( 63 ), അബൂദാബിയില്‍ മലപ്പുറം സ്വദേശികളായ മൂര്‍ക്കനാട് പൊട്ടിക്കുഴിപറമ്പില്‍ മുസ്തഫ (49), തിരൂര്‍ മുത്തൂര്‍ പരേതനായ പാലപ്പെട്ടി ബാപ്പുവിന്റെ മകന്‍ മുസ്തഫ (62 ), പത്തനംതിട്ട സ്വദേശി ഇലന്തൂര്‍ ഇടപ്പരിയാരം ഇടപ്പുരയില്‍ പ്രകാശ് കൃഷ്ണന്‍ (56), സഊദിയില്‍ കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍(56 ), യു.എ.ഇ ഷാര്‍ജയില്‍ കണ്ണൂര്‍ സ്വദേശി കേളകത്തെ വരപോത്തുകുഴി തങ്കച്ചന്‍ (58), കുവൈറ്റില്‍ മാങ്കാവ് സ്വദേശി വലിയ പറമ്പത്ത് മാളിയേക്കല്‍ മഹ്‌റൂഫ് (44) എന്നിവരാണ് മരിച്ചത്.
കോട്ടയം സ്വദേശി ഫിലോമിന ഓക്‌സ്‌ഫോഡില്‍ നഴ്‌സായിരുന്നു. 15 വര്‍ഷമായി കുടുംബസമേതം ലണ്ടനിലാണ് താമസം.
തിരൂര്‍ സ്വദേശി മുസ്തഫ അബൂദാബിയില്‍ ഡ്രൈവറായിരുന്നു. ഭാര്യ: റംല. മക്കള്‍: അനീഷ, റംസിസ്.
മൂര്‍ക്കനാട് സ്വദേശി പൊട്ടിക്കുഴി പറമ്പില്‍ മുസ്തഫ അബൂദാബിയിലെ മുസ്വഫയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പറമ്പില്‍ മൊയ്തീന്‍-ഉമ്മു ഖുല്‍സു ദമ്പതികളുടെ മകനാണ്. ഭാര്യ: ആരിഫ (ചെമ്മല). മക്കള്‍: ആശിഫ, അന്‍സാഫ്. മരുമകന്‍ : സക്കീര്‍ (പൈങ്കണ്ണൂര്‍).
കോഴിക്കോട് സ്വദേശി മഹ്‌റൂഫ് എ.ടി.സി കമ്പനിയില്‍ ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം കുവൈറ്റിലുണ്ട്. മംഗഫിലായിരുന്നു താമസം. ഭാര്യ: മഫീദ. മക്കള്‍: മനാല്‍, മന്‍ഹ. പിതാവ്: മുഹമ്മദ് കോയ. മാതാവ്: ഇമ്പിച്ചി പാത്തുമ്മബി. സഹോദരങ്ങള്‍: സഹ്‌റത്ത്, ഷംസുദ്ദീന്‍, അസ്‌ലം, അന്‍വര്‍, അക്മല്‍, റിയാസ്, ഫിന്‍സല്‍, സജിദ, ഹൈറുന്നിസ, സുഹ്‌റാബി.
പത്തനംതിട്ട സ്വദേശി പ്രകാശ് കൃഷ്ണന്‍ വ്യാഴാഴ്ച വൈകിട്ടാണ് മരിച്ചത്. ഭാര്യ: അമ്പിളി. മക്കള്‍: ആകാശ് അശ്വതി.
കൊളപ്പുറം സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ജിദ്ദയില്‍ മരിച്ചത്.
കണ്ണൂര്‍ കേളകം സ്വദേശി വരപോത്തുകുഴി തങ്കച്ചന്‍ ഷാര്‍ജയില്‍ കോണ്‍ട്രാക്ടറായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണു നാട്ടില്‍നിന്നു മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."