ദേശീയപാതയോരത്ത് വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി വന്മരം
കാക്കവയല്‍: ടൗണിനോട് ചേര്‍ന്ന് ദേശീയപാതയോരത്ത് വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി വന്മരം.
മരത്തിന്റെ ചുറ്റുമുള്ള മണ്ണ് നീക്കം ചെയ്തതിനാല്‍ വേര് പുറത്തായി അപകടാവസ്ഥയിലായ മരം മുറിച്ച് മാറ്റാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. റോഡ് നവീകരണപ്രവൃത്തികളുടെ ഭാഗമായും ,സ്വകാര്യവ്യക്തികളുടെ ഇടപെടലുകളുമാണ് മരം അപകടാവസ്ഥയിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.മുമ്പ് റോഡ് വീതി കൂട്ടിയ സമയത്ത് മരത്തിന്റെ താഴ്ഭാഗത്ത് റോഡിനോട് ചേര്‍ന്നുള്ള മണ്ണ് നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് സ്വകാര്യ വ്യക്തികള്‍ സമീപത്ത് കെട്ടിട നിര്‍മാണപ്രവൃത്തികള്‍ തുടങ്ങിയപ്പോള്‍ ബാക്കിയുള്ള മണ്ണുകൂടി നീക്കിയത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണുണ്ടായത്. മഴ പെയ്താല്‍ ഉള്ള മണ്ണുകൂടി ഒലിച്ചിറങ്ങി വേര് പൂര്‍ണമായും പുറത്തായി മരം നിലം പൊത്താനുള്ള സാഹചര്യം വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."