പച്ചത്തേയില വിലയിടിഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ സഹകരണ ഫാക്ടറികളില്‍ സംഭരിക്കുന്ന പച്ചത്തേയിലക്ക് വില ബോഡ് നിശ്ചയിച്ചതിലും 4.50 രൂപ കുറച്ചു. ഇത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 14.50 രൂപക്ക് പച്ചത്തേയില സംഭരിക്കണമെന്നാണ് ഫാക്ടറികള്‍ക്ക് ടീ ബോര്‍ഡ് നല്കിയ നിര്‍ദേശം. എന്നാല്‍ പലയിടങ്ങളിലും പലവിലയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. ഇന്ക്കോസര്വ് നിര്‍ണ്ണയിച്ച വില പ്രകാരം ബിക്കട്ടി, മഞ്ചൂര്‍, കൈകാട്ടി, കരുമ്പാലം, കുന്താ തുടങ്ങിയ ഫാക്ടറികളില്‍ 11 രൂപക്കാണ് തേയില സംഭരിച്ചത്. ഗൂഡല്ലൂര്‍ സാലിസ്ബറി ഫാക്ടറിയില്‍ 12.50നും, പന്തല്ലൂരില്‍ 12 രൂപക്കും, ഇത്തലാര്‍ പോണ്ടിയര്‍, നഞ്ചനാട് എന്നിവടങ്ങളില്‍ 10.30നും, ബിതര്‍ക്കാട്, മേര്‍ക്കുനാട്, എപ്പനാട് എന്നിവിടങ്ങളില്‍ 10 രൂപക്കുമാണ് മെയ് മാസത്തില്‍ തേയില സംഭരിച്ചിരിക്കുന്നത്. ജില്ലയില്‍ നല്ല മഴ ലഭിച്ചതിനാല്‍ തേയില ഉല്‍പ്പാദനം ഗണ്യമായി വര്‍ധിക്കുകയും ഫാക്ടറികളില്‍
സംഭരണശേഷിയില്‍ കൂടുതല്‍ തേയില വരുന്നതിനാല്‍ സംഭരണത്തില്‍ ക്വാട്ട നിശ്ചയിക്കുകയും ചെയ്തതിന് ഇടക്കാണ് വിലയിലും അധികൃതര്‍ മാറ്റം വരുത്തിയത്. ഇത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."