പാലുല്‍പാദനത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സ്വയം പര്യാപ്തത: മന്ത്രി
പേരാമ്പ്ര: പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്ത സംസ്ഥാനമായി കേരളത്തെ മാറ്റനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ക്ഷീര വികസന, മൃഗ സംരക്ഷണ, വനം വകുപ്പു മന്ത്രി അഡ്വ. കെ.രാജു. ക്ഷീര വികസന വകുപ്പും, മൃഗ സംരക്ഷണ വകുപ്പും സംയുക്തമായി ഈ ദൗത്വം ഏറ്റെടുത്തിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ ചാലിക്കരയില്‍ ദേശീയ ക്ഷീര പദ്ധതിയുടെ ഭാഗമായി കേരള കന്നുകാലി വികസന ബോര്‍ഡ്, മലബാര്‍ മേഖലാ ക്ഷീരോല്‍പാദക യൂനിയന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹായത്തോടെ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നടപ്പാക്കി വരുന്ന സന്തതി പരിശോധന പദ്ധതിയുടെ ഭാഗമായി മെച്ചപ്പെട്ട പശുക്കുട്ടികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും, കാലി തീറ്റ സബ്‌സിഡിയുടെയും മെഗാ കന്നുകുട്ടി മേളയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷീരകര്‍ഷകര്‍ക്ക് അവരുടെ അധ്യാനത്തിനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല. വിശ്രമമില്ലാതെ ക്ഷീരകര്‍ഷകന്‍നമുക്കാവശ്യമായ പാല്‍ ഉല്‍പ്പാദിപ്പിക്കാനും വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കളില്‍ നാം തന്നെ ഉദ്പ്പാദിപ്പിക്കുന്ന പാല്‍ ഉപയോഗിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെകര്‍ഷകര്‍ക്ക് ബാങ്കുകളില്‍ നിന്ന് നാലു ശതമാനം പലിശക്ക് വായ്പ അനുവദിക്കുമ്പോള്‍ ക്ഷീരകര്‍ഷകര്‍ക്ക് 12 ശതമാനമാണ് വായ്പക്ക് പലിശ ഇടാക്കുന്നത്. കേരളത്തില്‍ കോഴിക്കോട് ജില്ല പാലുല്‍നത്തില്‍ എട്ടാംസ്ഥാനത്താണ്. ഇത് മൂന്നാം സ്ഥാനത്തേക്ക് എത്താനും പാല്‍ ഉല്‍പാദിപ്പിക്കാനും തയാറാവണമെന്നും മന്ത്രി പറഞ്ഞു.
നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. വിദേശത്തു നിന്നും ഇറക്കുമതി ചെയത വിത്തു കാളകളുടെ ബീജ മാത്രകളുടെ വിതരണോദ്ഘാടനം ചടങ്ങില്‍ നിര്‍വഹിച്ചു. മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ്, മില്‍മ മലബാര്‍ മേഖലയൂനിയന്‍ ചെയര്‍മാന്‍ സുരേന്ദ്രന്‍ നായര്‍, ജില്ലാ പഞ്ചായത്തംഗം എ.കെ ബാലന്‍, ഡോ ജോസ് ജെയിംസ് (മാനേജിങ് ഡയറകടര്‍ കെ.എല്‍.ഡി.ബി )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."