HOME
DETAILS
MAL
ട്രെയിന്‍ ടിക്കറ്റിനും ഇനി ആധാര്‍
backup
July 08 2016 | 06:07 AM
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റെടുക്കാനും ഇനി ആധാര്‍ വേണം. ടിക്കറ്റ് ബുക്കിങും മറ്റു സേവനങ്ങളും ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കാനാണ് റെയില്‍വേയുടെ തീരുമാനം.ആള്‍മാറാട്ടം തടയാനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് റെയില്‍വേ വിശദീകരിച്ചു.
വിവിധ ഘട്ടങ്ങളായാണ് ഇത് പ്രാബല്യത്തില്‍ വരുത്തുക. ആദ്യ ഘട്ടത്തില്‍ യാത്രാ ടിക്കറ്റില്‍ ഇളവുകള്‍ ലഭിക്കുന്നവര്‍ക്കാണ് ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കണമെന്ന നിബന്ധന കൊണ്ടുവരിക.
രണ്ടാം ഘട്ടത്തില്‍ ടിക്കറ്റ് ബുക്കിങുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാക്കും. കൗണ്ടര്‍ വഴിയുള്ള ടിക്കറ്റ് റിസര്‍വേഷന്‍, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നീ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കണം.മൂന്നാം ഘട്ടമായി സാധാരണ ടിക്കറ്റുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."