കോണ്‍ഗ്രസും ബി.ജെ.പിയും പോരാടുമ്പോള്‍ സി.പി.എമ്മിന് പ്രസക്തിയില്ല: ചെന്നിത്തല
ഫറോക്ക്: നരേന്ദ്രമോദിയുടെ വര്‍ഗീയ ഭരണവും പിണറായി വിജയന്റെ ഭീകര ഭരണവും അവസാനിപ്പിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണരംഗത്തെയും സാമ്പത്തിക രംഗത്തെയും തകര്‍ച്ചയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ, രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്തി ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ അവര്‍ക്കു മുമ്പിലുള്ള മാര്‍ഗം അതുമാത്രമാണ്. കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള പോരാട്ടത്തില്‍ സി പി എമ്മിന് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എം കെ രാഘവന്‍ എം പി നയിച്ച ജനഹൃദയ യാത്രയുടെ സമാപനം രാമനാട്ടുകരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.എ റസാഖ് മാസ്റ്റര്‍ അധ്യക്ഷനായി. ഷാഫി പറമ്പില്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്, എംസി മായിന്‍ ഹാജി, ഉമര്‍ പാണ്ടികശാല, അഡ്വ.പി എം സുരേഷ് ബാബു, എന്‍ സുബ്രഹ്മണ്യന്‍, അഡ്വ.കെ പി അനില്‍കുമാര്‍, സിദ്ദീഖലി രങ്ങാട്ടൂര്‍, ജോണ്‍ ജോണ്‍, കെ ആര്‍ ഗിരിജന്‍, കെ.സി അബു, അഡ്വ. പ്രവീണ്‍ കുമാര്‍, കെ എം അഭിജിത്ത്, മനോജ് ശങ്കരനല്ലൂര്‍, എന്‍ ജി നാരായണന്‍കുട്ടി മാസ്റ്റര്‍, സി വീരാന്‍ കുട്ടി, എന്‍ വി ബാബുരാജ്, സി പി നരേന്ദ്രനാഥ്, എന്‍ സി അബൂബക്കര്‍ ,അഡ്വ. പി.എം നിയാസ്, യു പോക്കര്‍ ,ടി ശിവദാസന്‍, പി സി അഹമ്മദ് കുട്ടി ഹാജി, ആലിക്കുട്ടി മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."