HOME
DETAILS

പട്ടയവിതരണം വൈകുന്നതിന് കാരണം തീര്‍പ്പാക്കാത്ത കേസുകളെന്ന് മന്ത്രി

  
backup
March 02 2019 | 04:03 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b5%e0%b5%88%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d

കോഴിക്കോട്: ഭൂമിവിതരണ രംഗത്ത് സങ്കീര്‍ണമായ നിരവധി കേസുകളാണ് നിലനില്‍ക്കുന്നത്. ഇന്നും തീര്‍പ്പു കല്‍പ്പിക്കാത്ത ധാരാളം കേസുകള്‍ റവന്യൂ ട്രൈബ്യൂണലിന് മുന്നില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും ഇതാണ് പട്ടയവിതരണത്തിന് തടസമാകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി കൈവശമില്ലാത്ത സാധാരണക്കാര്‍ക്ക് ഭൂമിയുടെ കൈവശപ്പെടുത്തിയതിന്റെ രേഖകള്‍ ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. അന്യാധീനപ്പെട്ട ഭൂമി കൈവശപ്പെടുത്താനുള്ള രേഖകള്‍ക്കായി എന്ത് മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്ന് പലര്‍ക്കും അറിയില്ല. ഇത്തരക്കാരെ ഉദ്യോഗസ്ഥരുടെ അടുത്തെത്തിച്ച് സഹായിക്കാന്‍ അതത് പ്രദേശത്തെ ജനപ്രതിനിധികളാണ് മുന്നോട്ടു വരേണ്ടത്. അര്‍ഹതപ്പെട്ടവര്‍ക്ക് രേഖകള്‍ ലഭ്യമാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ട്രൈബ്യൂണലിലെ കേസില്‍ തീര്‍പ്പു കല്‍പ്പിക്കാത്തതിനാലാണ് വൈകാന്‍ കാരണമാവുന്നത്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏകദേശം 83 ലക്ഷത്തിലധികം പേര്‍ക്ക് സ്വന്തമായി ഭൂമിയുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയവരില്‍ നിന്ന് ഭൂമി കണ്ടുകെട്ടി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും. കൂടാതെ പുറമ്പോക്ക് ഭൂമിയിലും മറ്റും താമസിക്കുന്നവര്‍ക്ക് രേഖകള്‍ ലഭ്യമാക്കി അവരെ പുനരധിവസിപ്പിക്കാനുള്ള നടപടിയാണ് സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, കലക്ടര്‍ എസ്. സാംബശിവ റാവു സംസാരിച്ചു. രാഷ്ട്രീപാര്‍ട്ടി പ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

ജില്ലയില്‍ വിതരണം  ചെയ്തത് 149 പട്ടയങ്ങള്‍


കോഴിക്കോട്: ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തത് 149 പട്ടയങ്ങള്‍. 2017 ഫെബ്രുവരി 24, 2018 ജനുവരി 15, ഫെബ്രുവരി 24, ഡിസംബര്‍ 17 തിയതികളിലായി നാല് പട്ടയ മേളകളാണ് സംഘടിപ്പിച്ചത്. മേളകള്‍ നടത്തി 3325 പട്ടയങ്ങളും ഇവ ഉള്‍പ്പടെ ആകെ 6717 പട്ടയങ്ങളുമാണ് ജില്ലയില്‍ വിതരണം ചെയ്തത്. ഇതില്‍ 5642 ലാന്റ് ട്രൈബ്യൂണല്‍ പട്ടയങ്ങളും 976 ദേവസ്വം പട്ടയങ്ങളും 99 മറ്റ് പട്ടയങ്ങളും ഉള്‍പ്പെടും.
ഇവയ്ക്കു പുറമെ സുനാമി പുനരധിവാസ മേഖലയിലെയും മേപ്പയ്യൂരിലെ കോളനിയിലെയും പട്ടയവിതരണങ്ങള്‍ അന്തിമഘട്ടത്തിലാണ്.

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago