നാളെ മുതല്‍ റേഷന്‍ കിട്ടാന്‍ ഇ പോസ് മെഷിനില്‍ വിരല്‍ പതിപ്പിക്കണം
തിരുവനന്തപുരം: റേഷന്‍ ധാന്യങ്ങള്‍ കിട്ടാന്‍ നാളെ മുതല്‍ ഇ പോസ് മെഷിനില്‍ വിരല്‍ പതിപ്പിക്കണം. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ഇ പോസ് പഞ്ചിങ്ങാണ് നാളെ മുതല്‍ നിര്‍ബന്ധമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് വിരല്‍ പതിപ്പിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കുന്നത്.
സൗജന്യ അരി വിതരണത്തിന് ഇത് ഒഴിവാക്കിയിരുന്നു. വിരല്‍ പതിപ്പിക്കുന്നതിന് മുന്‍പ് എല്ലാവരും സോപ്പുപയോഗിച്ച് കൈ കഴുകണമെന്നും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിയ്ക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. സാനിറ്റൈസറിന്റെ ലഭ്യതക്കുറവ് കാരണമാണ് കഴിഞ്ഞ മാസം വിരല്‍ പതിപ്പിക്കല്‍ ഒഴിവാക്കിയിരുന്നത്. സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ആവശ്യമായ സാനിറ്റൈസര്‍ ഇന്നെത്തുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
കൊവിഡ് -19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് റേഷന്‍ കടകളിലെ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം കഴിഞ്ഞ മാസം 31 വരെ നിര്‍ത്തിവച്ചിരുന്നു. പകരം റേഷന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈലില്‍ വരുന്ന ഒ.ടി.പി വഴി ഉപഭോക്താവിനെ തിരിച്ചറിയാനായിരുന്നു നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."