പൊലിസ് നടപടി അപകടകരം: നസറുദ്ദീന്‍ എളമരം
കോഴിക്കോട്: കേരളത്തില്‍ വ്യാപകമായി ആക്രമണം നടത്താന്‍ ആര്‍.എസ്.എസ്സിനെ കയറൂരിവിട്ട പൊലിസ് നടപടി അപകടകരമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാര്‍ അധികരത്തില്‍ വന്ന് ഒരു വര്‍ഷം തികയുതിന് മുമ്പേ കേരളത്തിലെ പോലീസ് സംവിധാനം സംഘപരിവാര്‍ ശക്തികള്‍ക്ക് അടിയറവ് വെക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്.ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ഫൈസലിനെ കൊലപ്പെടുത്തിയിട്ട് രണ്ട് മാസം തികയുമ്പോഴേക്കും കാസര്‍ഗോഡ് പള്ളിയില്‍ വച്ച് മദ്രസ അദ്ധ്യാപകനെ കഴുത്തറുത്ത് കൊന്നു.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ശാഖയില്‍ പങ്കെടുക്കു്ന്നില്ലെന്ന കാരണം പറഞ്ഞാണ് ഒരു വിദ്യാര്‍ത്ഥിയെ ചവിട്ടികൊന്നത്.ജനാധിപത്യനിയമ സംവിധാനങ്ങളെ മുഖവിലക്കെടുക്കാതെ ഫാഷിസം രാജ്യത്ത് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലും സജീവമായി നടക്കുന്നുവെന്നത് ഭരണകൂടം ഗൗരവത്തിലെടുക്കണം.
അതേസമയം ജനാധിപത്യ പ്രതിഷേധങ്ങളോട് അസഹിഷ്ണുതയോടെ പെരുമാറുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നതില്‍ കേരള പോലീസ് അമിതാവേശം കാണിക്കുന്നുമുണ്ട്. മുസ്‌ലിംകളുടെ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും മുസ്‌ലിം സ്ഥാപനങ്ങള്‍ കൈയ്യേറാന്‍ ആര്‍.എസ്.എസ്സിന് അനുമതി നല്‍കുകയും ചെയ്യുന്ന സ്ഥിതിയും കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്.
പോലീസിന്റെ സംഘപരിവാര്‍ വല്‍ക്കരണത്തെയും ജനാധിപത്യ വിരുദ്ധതയെയും ആഭ്യന്തര വകുപ്പ് ഗൗരവമായി കാണണമെന്നും തിരുത്തലുകള്‍ വരുത്താന്‍ തയ്യാറാകണമെും നസറുദ്ദീന്‍ എളമരം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."