ഇലകമണ്‍ പഞ്ചായത്ത് ബജറ്റ്: ആരോഗ്യ, പാര്‍പ്പിട പദ്ധതിക്ക് മുന്‍ഗണന
വര്‍ക്കല: ആരോഗ്യ-പാര്‍പ്പിട പദ്ധതികള്‍ക്കു മുന്‍ഗണന നല്‍കി ഇലകമണ്‍ പഞ്ചായത്ത് ബജറ്റ്. 20 കോടി രൂപ വരവും 19.18 കോടി രൂപ ചെലവും 81 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ബി.എസ് ജോസ് അവതരിപ്പിച്ചു. പ്രസിഡന്റ് വി. സുമംഗല അധ്യക്ഷയായി.
മാലിന്യ സംസ്‌കരണം, കൃഷി എന്നിവയ്ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. പൊതുശ്മശാനത്തിനായി 33 ലക്ഷം, ലൈഫ് ഭവനപദ്ധതിക്ക് ഒരു കോടി, റോഡ് നിര്‍മാണത്തിന് 1.31 കോടി, തൊഴിലുറപ്പ് പദ്ധതിക്ക് നാലു കോടി, കൃഷിക്ക് 78.98 ലക്ഷം, ആരോഗ്യത്തിന് 55.40 ലക്ഷം എന്നിങ്ങനെ വകയിരുത്തി.
ജലസംഭരണത്തിനും കുടിവെള്ള വിതരണത്തിനുമായി 22 ലക്ഷവും വിദ്യാഭ്യാസത്തിന് 39.21 ലക്ഷവും മൃഗസംരക്ഷണത്തിന് 74.68 ലക്ഷവും വൃദ്ധ, ഭിന്നശേഷി, അഗതി ക്ഷേമപരിപാടികള്‍ക്കായി 37.47 ലക്ഷവും ശിശുക്ഷേമത്തിനായി 26.50 ലക്ഷവും നീക്കിവച്ചു.
മാലിന്യസംസ്‌കരണത്തിന് 18.43 ലക്ഷവും തെരുവുവിളക്ക് പരിപാലനത്തിന് 17.55 ലക്ഷവും അങ്കണവാടി പോഷകാഹാരത്തിനു 24 ലക്ഷവും വകയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."