പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു
സുല്‍ത്താന്‍ ബത്തേരി: നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. ടൗണിലെ ബേക്കറി നിര്‍മാണ യൂനിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ പൂപ്പല്‍ ബാധിച്ച സാധനങ്ങള്‍ കണ്ടെടുത്തു.
കൂടാതെ നിര്‍മാണ യൂനിറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ കോളിഫോം ബാക്ടീരയയുടെ അളവ് കൂടുതലാണന്നും കണ്ടെത്തി. പൂപ്പല്‍ ബാധിച്ച റസ്ക്, കേക്ക്, പപ്സ് തുടങ്ങിയവയാണ് കണ്ടെടുത്തത്.
ഇവര്‍ക്ക് നഗരസഭ നോട്ടീസ് നല്‍കുകയും പിഴ ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇത്തരം സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ അപകടകരമായ നിലയില്‍ കോളിഫോം ബാക്ടീരിയുടെ സാനിധ്യവും കണ്ടെത്തിയതായി നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നോട്ടിസിന് ഏഴു ദിവസത്തിനകം മറുപടി ലഭിച്ചില്ലങ്കില്‍ തുടര്‍നടപടികള്‍ കൈകൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും നഗരസഭയില്‍ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."