ലഭ്യമായ വിഭവങ്ങള്‍ സുതാര്യമായി ചെലവഴിക്കും: കെ.ബി നസീമ
കല്‍പ്പറ്റ: പരിമിതിക്കുള്ളില്‍ നിന്ന് ലഭ്യമായ വിഭവങ്ങള്‍ ജനകീയമായ രീതിയില്‍ സുതാര്യമായി ചെലവഴിച്ച് സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പറഞ്ഞു.
സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റശേഷം ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടത്തിയ മറുപടി പ്രസംഗത്തിലാണ് പ്രസിഡന്റ് നയം വ്യക്തമാക്കിയത്. വിവര സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും സുതാര്യമാക്കാനുമാണ് ലക്ഷ്യം. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴും ജില്ലാ പഞ്ചായത്ത് അംഗമെന്നനിലയിലും നല്‍കിയ സഹകരണവും പിന്തുണയും തുടര്‍ന്നും നല്‍കണമെന്നും സഹഅംഗങ്ങളോടും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോടും നിര്‍വഹണോദ്യോഗസ്ഥരോടും പ്രസിഡന്റ് അഭ്യര്‍ഥിച്ചു. എ.ഡി.എം കെ.എം രാജു പുതിയ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. എന്‍.ഡി അപ്പച്ചന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എല്‍ പൗലോസ്, ടി. ഉഷാകുമാരി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി.പി കരീം, എ.എന്‍ പ്രഭാകരന്‍, സി.പി വര്‍ഗീസ്, എന്‍.കെ റഷീദ് സംസാരിച്ചു. രാഷ്ട്രീയ ധാരണയനുസരിച്ചാണ് പടിഞ്ഞാറത്തറ ഡിവിഷന്‍ കൗണ്‍സിലറായ കെ.ബി നസീമ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. മുസ്‌ലിം ലീഗ് പ്രതിനിധിയാണ്. സജീവ മുസ്‌ലിം ലീഗ് കുടുംബമായ പുത്തൂര്‍വയല്‍ കുറ്റിക്കാടന്‍ ബീരാന്‍ കുട്ടി-സൈനബ ദമ്പതികളുടെ മകളാണ്. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി. മുട്ടില്‍ യതീംഖാന ജീവനക്കാരന്‍ തെങ്ങുംമുണ്ടയിലെ ഹനീഫയാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് മിദ്‌ലാജ്, നജ ഫാത്തിമ(വിദ്യാര്‍ഥികള്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."