HOME
DETAILS

കാറ്റിലും മഴയിലും വ്യാപക നഷ്ടം വീടുകളും കൃഷിയും നശിച്ചു

  
backup
April 07 2017 | 22:04 PM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa


പേരാമ്പ്ര: കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ മഴയിലും  കാറ്റിലും പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശംം. അതിശക്തമായി വീശിയടിച്ച കാറ്റ് നിരവധി തെങ്ങ്, കവുങ്ങ്, പ്ലാവ്, വാഴ, മരച്ചീനി എന്നീ കൃഷികളെ നശിപ്പിച്ചു.
വൈദ്യുതബന്ധം താറുമാറായി പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടു. ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി, തോട്ടത്താം കണ്ടി, ചങ്ങരോത്ത്, കന്നാട്ടി, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ എരവട്ടൂര്‍ ഭാഗങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. പാലേരി തോട്ടത്താം കണ്ടിയില്‍ മുന്നോളം വീടുകള്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് വീട് തകര്‍ന്നു.
ഉണിപ്പറമ്പില്‍ രാഘവന്റെ ഇരുനില ഓടിട്ട വീടിനു മുകളിലേക്ക് തെങ്ങും മാവും കടപുഴകി വീണ് വീടിന് സാരമായ കേടുപറ്റി. മുന്‍വശത്തെ വരാന്തയിലെ ഓടുകളും കഴുക്കോലും പൂര്‍ണ്ണമായും തകര്‍ന്നു. ഈ സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നില്ല. വീട്ടുപറമ്പിലെ മറ്റ് രണ്ട് തെങ്ങുകളും കടപുഴകി. ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.
തോട്ടത്താം കണ്ടി മൊയോറത്ത് കാര്‍ത്ത്യായനി അമ്മയുടെ വീടിനു മുകളിലേക്ക് സമീപത്തെ മാവിന്റെയും പ്ലാവിന്റെയും ശിഖിരം കാറ്റില്‍ അടര്‍ന്നുവീണ് വീട് ഭാഗികമായി തകര്‍ന്നു. ഓടുമേഞ്ഞ വീടിന്റെ ഒരു വശം പൂര്‍ണ്ണമായും മറ്റിടങ്ങളിലെ ഓടും തകര്‍ന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തു തന്നെയുള്ള പാറച്ചാലില്‍ രാജേന്ദ്രന്റെ തെങ്ങ് കടപുഴകി വീണ് വാഴയില്‍ വിജേഷിന്റെ വീട്ടിലേക്കുള്ള വൈദ്യുത തൂണ്‍ പൊട്ടി വൈദ്യുതബന്ധം നിലച്ചു. പാറച്ചാലില്‍ മൊയ്തുവിന്റെ വീടിനു മുകളിലേക്ക് പ്ലാവ് പൊട്ടിവീണതിനാല്‍ ഓടുമേഞ്ഞ മേല്‍ക്കൂരയും സീലിംഗും പൂര്‍ണ്ണമായും നശിച്ചു. വീടിനുള്ളില്‍ വെള്ളം തളം കെട്ടിയ നിലയിലാണ്. ഗ്രാമ പഞ്ചായത്ത് വില്ലേജ് അധികൃതര്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ സന്ദര്‍ശിച്ചു.
കന്നാട്ടിയില്‍ തേക്കുള്ള പറമ്പില്‍ അച്ചുതന്റെ വീടിനോടു ചേര്‍ന്ന തെങ്ങ് കടപുഴകി വീണു. റോഡിലേക്ക് പതിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. മാണിക്കാം കണ്ടി പ്രകാശന്റെ വീട്ടുമുറ്റത്തെ തെങ്ങും സമാന രീതിയില്‍ നിലം പതിച്ചു. ശക്തമായ കാറ്റില്‍ പ്രദേശത്ത് നേന്ത്രവാഴ കൃഷി വ്യാപകമായി നശിച്ചു. കുലച്ച് മൂപ്പെത്താത്ത വാഴകളാണ് ഭൂരിഭാഗവും. ചങ്ങരോത്ത് കഴിക്കാലയില്‍ സാമുവലിന്റെ മുപ്പതോളം കലച്ച വാഴകളും മരച്ചീനിയും, കന്നാട്ടിയില്‍ വേളം സ്വദേശി കിളച്ച പറമ്പില്‍ അസീസിന്റെ അന്‍പതോളം വാഴകളും, പീടികക്കണ്ടി കുട്ടിമമ്മിയുടെ വാഴകളും, തരിപ്പിലോട് നടുക്കണ്ടി ഗംഗന്റെ നിരവധി  വാഴകളും, തിരിക്കോട്ടുമ്മല്‍ രവീന്ദ്രന്‍ നായരുടെ  വാഴയും, പാലയുള്ള പറമ്പില്‍ ബാലന്‍, കടുക്കാം കുഴിയില്‍ സജീവന്‍, മാലു പൊയില്‍ നാണു, കര്‍ഷസംഘം, നടുക്കണ്ടി ഗോകുലന്‍, തേജസ് വിജയന്‍ എന്നിവരുടെ കൃഷിയിടത്തിലെ വാഴകളും നശിച്ചു. ആയിരക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തോട്ടത്താം കണ്ടിയില്‍ മുഞ്ഞോറ വയലില്‍ കൃഷി ചെയ്ത  ആശാരിക്കണ്ടി കുഞ്ഞിക്കണ്ണന്റെ നൂറോളം വാഴകളും, നടുക്കണ്ടി കൃഷ്ണക്കുറുപ്പിന്റെ അന്‍പതോളം വാഴ, വടക്കേവീട്ടില്‍ മുരളീധരന്‍ എണ്‍പത് വാഴ, ചമ്മം കുഴി ശങ്കരന്‍ നായര്‍ മുപ്പത് വാഴ, പുന്നോറത്ത് കുഞ്ഞികൃഷ്ണന്‍ നൂറ് വാഴ, വാഴയില്‍ സുഗതന്‍ മുപ്പത് വാഴ എന്നിങ്ങനെയാണ് നശിച്ചത്. കടുത്ത വേനലായിട്ടു പോലും ഏറെ ബുദ്ധിമുട്ടി ഏറെ പ്രതീക്ഷയോടെ കലയിപ്പിച്ചെടുത്ത വാഴകള്‍ നശിച്ചത് കര്‍ഷകരുടെ നടുവൊടിച്ചിരിക്കുകയാണ്.
മിക്ക കൃഷിയിടങ്ങളിലും കവുങ്ങുകളും മറ്റ് മരങ്ങളും കാറ്റിന്റെ ശക്തിയില്‍ നാശം സംഭവിച്ചിട്ടുണ്ട്. വേനല്‍മഴയിലും കാറ്റിലും കൃഷി നശിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.ടി സരീഷ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago