പത്ത് വയസ്സുകാരിക്ക് പീഡനം: ആര്.എസ്.എസ് പ്രവര്ത്തകന് അറസ്റ്റില്‍
പാറക്കടവ്: ഉമ്മത്തൂരിലെ പത്ത് വയസുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്തു.
അഞ്ചാം തരം വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അയല്‍വാസിയും ആര്.എസ്.എസ് പ്രവര്‍ത്തകനുമായ ചോറയില്‍ കുട്ടാപ്പിയെന്ന റിനേഷിനെ പൊലിസ് അറസ്റ്റ് ചെയ്തത്. വീടിനടുത്തുള്ള നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വെച്ചാണ് പീഡനം ഉണ്ടായത്.
കുട്ടിയുടെ നഗ്ന ചിത്രം മൊബൈലില്‍ പകര്‍ത്തിയതായും പരാതിയുണ്ട്.
പീഡനത്തിനിരയായ വിദ്യാര്‍ഥിനി പീഡനം സംബന്ധിച്ച് മാതാവിനോട് പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വളയം പൊലിസ് സ്ഥലത്തെത്തി പ്രതിയെ തെളിവെടുപ്പിനായി വളയം സ്റ്റേഷനിലേക്ക് കൊണ്ട് പോയി . കുട്ടിയെ വടകരയില്‍ നിന്ന് വൈദ്യ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കി.
നേരത്തേയും അനാശാസസ്യ പവര്‍ത്തനങ്ങളില്‍ അറസ്റ്റിലായ ഇയാളെ പോക്സോ ചുമത്തി കോടതിയില്‍ ഹാജരാക്കുമെന്ന് വളയം പൊലിസ് പറഞ്ഞു.
പീഡനത്തിനെതിരേ പാറക്കടവ് ടൗണില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രകടനം നടത്തി. നവാസ് തൈക്കണ്ടി , ഹനീഫ പോങ്ങുന്നുമ്മല്, കെ.വി ഇസ്മായില്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."