സൗജന്യനിരക്കില്‍ കാര്‍ഷിക യന്ത്രോപകരണങ്ങള്‍
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പാടശേഖരസമിതികള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കും കര്‍മസേനകള്‍ക്കും പരമാവധി മൂന്ന് ലക്ഷം രൂപവരെ വില വരുന്ന കാര്‍ഷിക യന്ത്രങ്ങള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നു.
നടീല്‍ യന്ത്രം, കൊയ്ത്തു യന്ത്രം മെതിയന്ത്രം, സ്‌പ്രേയറുകള്‍, ടില്ലര്‍, കാട് വെട്ട് യന്ത്രം എന്നിവയാണ് പദ്ധതിയിലൂടെ ലഭ്യമാവുക. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗുണഭോക്താക്കള്‍ 10 ശതമാനം തുക ജില്ലാ പഞ്ചായത്തില്‍ മുന്‍കൂറായി അടയ്ക്കണം. അപേക്ഷാ ഫോറം കൃഷിഭവനിലും പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയറുടെ കാര്യാലയം, പോസ്റ്റ് ചൊവ്വ, കണ്ണൂര്‍ 670006 എന്ന വിലാസത്തില്‍ ജൂലൈ 11 നകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2725229, 8078805229.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."