HOME
DETAILS
MAL
കായംകുളത്ത് ഡി.വൈ.എഫ്.ഐയില്‍ കൂട്ടരാജി; 21 അംഗ ബ്ലോക്ക് കമ്മറ്റിയില്‍ 19 പേരും രാജിവെച്ചു
backup
May 03 2020 | 09:05 AM
ആലപ്പുഴ : കായംകുളത്ത് ഡി.വൈ.എഫ്.ഐയില്‍ കൂട്ടരാജി. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജിവെച്ചു. കായംകുളം എം.എല്‍.എ യു പ്രതിഭയും സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തര്‍ക്കമാണ് രാജിക്ക് കാരണം.
ഏറെ നാളായി ഡി.വൈ.എഫ്.ഐയും പൊലിസുമായി നിലനിന്നിരുന്ന തര്‍ക്കത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെടുന്നില്ലെന്നാണ് രാജി വെച്ചവര്‍ ഉന്നയിക്കുന്ന പ്രശ്നം. സി.ഐയെ പിന്തുണയ്ക്കുന്നത് എം.എല്‍.എ ആണെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ ആരോപിക്കുന്നു.
സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറി ആര്. നാസര്‍ നിര്‍ദേശം നല്കി. ഡി.വൈ.എഫ്.ഐ ജില്ല നേതൃത്വത്തോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."