മലമുകളില്‍ വസിക്കുന്ന മത്തായിക്ക് കാരുണ്യഹസ്തമെത്തി
കൊട്ടിയൂര്‍:പാലുകാച്ചി മലമുകളില്‍ താമസിക്കുന്ന രോഗികളായ വൃദ്ധദമ്പതികള്‍ക്ക് കേളകം വൈ.എം.സി.എയുടെ കാരുണ്യഹസ്തം.
കഴിഞ്ഞ ദിവസമാണ് രോഗികളായ വൃദ്ധദമ്പതികള്‍ മലമുകളില്‍ താമസിക്കുന്നത് വാര്‍ത്ത സുപ്രഭാതം നല്‍കിയത്. അവരുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ കേളകം വൈ.എം.സി.എ ഭാരവാഹികള്‍ രണ്ട് കിലോമീറ്ററോളം നടന്ന് പാലുകാച്ചി മലമുകളില്‍ താമസിക്കുന്ന തെങ്ങുംപള്ളി മത്തായിച്ചേട്ടനും ഭാര്യയ്ക്കും അത്യാവശ്യമായ സാമ്പത്തിക സഹായവും ഭക്ഷണസാധനങ്ങളും നല്‍കി.കേളകം വൈഎംസിഎ പ്രസിഡന്റ് ജോസഫ് പാറക്കല്‍,സെക്രട്ടറി ഷൈജു പുളിക്കന്‍,ട്രഷറര്‍ ബെന്നി,വൈഎംസിഎ കണ്ണൂര്‍ സബ് റീജിയന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ആവണംകോട്ട്,വൈഎംസിഎ അംഗങ്ങളായ ജോര്‍ജ് ചാമക്കാട്ട്,ജോസ് വളവനാട്,ജോയി പറക്കണ്ടം,കെ.ടി ഏലിയാസ്,ജോണി നിടുംങ്കല്ലേല്‍,ഷാജി നീലിയറ,ബാബു മണ്ണുകുളം,ബെന്നി പുളിന്താനം എന്നിവരാണെത്തിയത്. ഇവര്‍ ഇന്നലെ മത്തായിച്ചേട്ടന്‍ വീട്ടിലെത്തി സഹായങ്ങള്‍ കൈമാറി.വരും ദിവസങ്ങളില്‍ ഡോക്ടറടക്കമുള്ളവര്‍ അവിടെയെത്തി അവരുടെ ആരോഗ്യ കാര്യങ്ങള്‍ പരിശോധിക്കുമെന്ന് വൈഎംസിഎ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."