HOME
DETAILS
MAL
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
backup
June 19 2018 | 06:06 AM
തളിപ്പറമ്പ്: എക്സൈസ് സംഘം പട്ടുവം ഭാഗത്ത് നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച ആറുകിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. കാവുങ്കലിലെ കുഞ്ഞിക്കണ്ണന്റെ ഉടമസ്ഥതയിലുള്ള കെ.കെ സ്റ്റോറില്‍നിന്ന് 480 പായ്ക്കറ്റുകളിലായാണ് ഹാന്‍സ് കണ്ടെത്തിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. നൗഷാദിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍ കെ.പി മധുസൂദനന്, സി.ഇ.ഒമാരായ വി.വി ഷിജു, എം. ഗോവിന്ദന്, കെ.വി പുരുഷോത്തമന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."