HOME
DETAILS
MAL
ബി.ജെ.പി നേതാവിന്റെ തോട്ടത്തിലേക്ക് തമിഴ്നാട്ടില്‍ നിന്നും ലോറി; തടഞ്ഞ് നാട്ടുകാര്‍; സംഘര്‍ഷം
backup
May 03 2020 | 11:05 AM
കരുണാപുരം: ഇടുക്കിയില്‍ ഹോട്സ്പോട്ടായി പ്രഖ്യാപിച്ച കരുണാപുരം പഞ്ചായത്തിലേക്ക് തമിഴ്നാട്ടില്‍ നിന്നെത്തിയ ലോറി തടഞ്ഞ് നാട്ടുകാര്‍. അനധികൃതമായാണ് പൊലിസ് ലോറി കടത്തിവിട്ടതെന്ന് ആരോപിച്ച് പഞ്ചായത്തംഗമുള്‍പ്പെടെ പൊലിസ് ജീപ്പിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ചു.
ബി.ജെ.പി പ്രാദേശിക നേതാവായ മോഹന്‍ദാസിന്റെ തോട്ടത്തിലേക്കാണ് തമിഴ്നാട്ടില്‍ നിന്ന് കുമ്മായവുമായി ലോറിയെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം രഞ്ചു ബിജു ഉള്‍പ്പെടെയുള്ളവര്‍ ലോറി തടയുകയായിരുന്നു. ജില്ലാ കളക്ടറുടെ പാസുമായാണ് ലോറി എത്തിയതെന്നാണ് പൊലിസ് വാദം. സംഭവത്തില്‍ പഞ്ചായത്തംഗമുള്‍പ്പെടെ നാലു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ചാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."