പരിസ്ഥിതി സൗഹൃദ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം
ആലത്തൂര്‍: പരിസ്ഥിതി സൗഹൃദ നെല്‍കൃഷിയില്‍ ഏക്കറിന് 3,000 മുതല്‍ 3,500 ടണ്‍ വരെ വിളവ്. രാസകീടനാശിനി ഒഴിവാക്കി നടത്തിയ കൃഷിയില്‍ 20 ശതമാനം ചെലവ് ലാഭിച്ചപ്പോള്‍ സാധാരണ കൃഷി രീതിയില്‍ ലഭിക്കുന്ന വിളവിനേക്കാള്‍ 40 ശതമാനം വിളവ് കൂടിയെന്നതാണ് നേട്ടം.
വിവിധ പദ്ധതികളിലൂടെ ഏക്കറിന് 4,000 രൂപയോളം കര്‍ഷകര്‍ക്ക് സബ്‌സിഡിയും നല്‍കി. ആലത്തൂര്‍ കൃഷിഭവനിലെ 150 ഹെക്ടറിലാണ് പരിസ്ഥിതി സൗഹൃദ നെല്‍കൃഷി പരീക്ഷിച്ചത്. കീഴ്പാടം, മരുതങ്കാട്, വാനൂര്‍, കുമ്പളക്കോട്, കൂരോട്മന്ദം,വെള്ളാട്ട്പാവടി,ചേന്ദങ്കോട്,മലമല്‍,കാട്ടുശ്ശേരി എന്നീ പാടശേഖരങ്ങളിലാണിത്.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ജൈവ കീടരോഗ നിയന്ത്രണ വിഭാഗത്തിന്റെ 'സുഡോമൊണസ്, ട്രൈകാര്‍ഡുകള്‍', തണ്ണുതുരപ്പനെതിരേ മങ്കൊപ്പ് കീടനിരീക്ഷണ കേന്ദ്രത്തിന്റെ 'ഫിറമോണ്‍ കെണി' എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കി. കൃഷിഭവനിലെ വിള ആരോഗ്യ കേന്ദ്രം മുഖേനെ സര്‍വേ നടത്തി മുന്‍കൂട്ടിയുള്ള കീടരോഗബാധ മുന്നറിയിപ്പും പരിഹാര മാര്‍ഗ നിര്‍ദേശവും നല്‍കി. നിറ ഹരിതമിത്ര സൊസൈറ്റി, അഗ്രോ സര്‍വിസ് സെന്റര്‍, തൊഴില്‍ സേന എന്നിവയെ സംയോജിപ്പിച്ച് യന്ത്രവല്‍കൃത നടീല്‍, കളപറിക്കല്‍, സൂഷ്മ വളപ്രയോഗം, ജലസേചനം, കൊയ്ത്ത് എന്നിവ ഏകീകൃത രീതിയിലാക്കി.
പരിസ്ഥിതി സൗഹൃദ യന്ത്രവല്‍കൃത നെല്‍കൃഷിയുടെ കൊയ്ത്തുത്സവം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ബാംഗ്ലൂര്‍ അഖിലേന്ത്യാ ജൈവിക കീടനിയന്ത്രണ വിഭാഗം ഡയരക്ടര്‍ ഡോ. ചാന്ദിഷ് ബല്ലാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി ഗംഗാധരന്‍, പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തിലെ ഡോ.ഇളങ്കോവന്‍, ജൈവിക കീടനിയന്ത്രണ വിഭാഗം മേധാവി ഡോ. മധുസുബ്രഹ്മണ്യന്‍, കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ റാണി പ്രകാശ്, കൃഷി ഓഫിസര്‍, എം.വി രശ്മി, കൃഷി അസിസ്റ്റന്റ് ടിന്‍സി ജോണ്‍, സുരേഷ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."