തിരുവമ്പാടി വിമനാനത്താവളം; സൈറ്റ് ക്ലിയറന്‍സ് അനുമതിക്ക് എം.ഡി.സി അപേക്ഷ നല്കി
കോഴിക്കോട്: തിരുവമ്പാടിയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിനാവശ്യമായ സൈറ്റ് ക്ലിയറന്‍സ് അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ (എം.ഡി.സി) കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്കി. കഴിഞ്ഞ നവംബറില്‍ സര്‍ക്കാരുമായി ചേര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ കേന്ദ്രസര്‍ക്കാരിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും മറുപടി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈറ്റ് ക്ലിയറന്‍സിന് അനുമതി ലഭിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലാകാന്‍ പ്രയാസമാണെന്നിരിക്കേ സ്ഥലമേറ്റെടുക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാത്ത തിരുവമ്പാടിയില്‍ വിമാനത്താവളമെന്ന സ്വപ്നം യാതാര്‍ഥ്യമാകാന്‍ എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും എം.ഡി.സി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം.ഡി.സി പ്രസിഡന്റ് ഷെവ. സി.ഇ ചാക്കുണ്ണി, ജന. സെക്ര. അഡ്വ. എം.കെ അയ്യപ്പന്, വൈസ്. പ്രസിഡന്റ് എം.വി മാധവന്, ജോഷി പോള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."