HOME
DETAILS

വായനാ പക്ഷാചരണത്തിന് ഇന്ന് തുടക്കം

  
backup
June 19 2018 | 06:06 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%be-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d

 

കണ്ണൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പും ലൈബ്രറി കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ വകുപ്പും സംഘടിപ്പിക്കുന്ന വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് കലക്ടര്‍ മീര്‍ മുഹമ്മദലി വായനാദിന സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനാകും. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരതാ മിഷന്‍, കുടുംബശ്രീ, വിദ്യാരംഗം കലാസാഹിത്യ വേദി, ആര്‍.എം.എസ്.എ, എസ്.എസ്.എ, ഡയറ്റ് തുടങ്ങിയവരുടെ കൂടി സഹകരണത്തോടെയാണ് പരിപാടി. സ്‌കൂളുകളിലും വായനശാലകളിലും പ്രത്യേക പരിപാടി സംഘടിപ്പിക്കും.
പി.എന്‍ പണിക്കാരുടെ ചരമദിനമായ ജൂണ്‍ 19ന് തുടങ്ങി ഐ.വി ദാസിന്റെ ജന്‍മദിനമായ ജൂലൈ എഴ് വരെയാണ് വായനാ പക്ഷാചരണം. സ്‌കൂളുകളില്‍ എഴുത്ത് പെട്ടി, വനിതാ വേദിയുടെ നേതൃത്വത്തില്‍ വായനശാലകളില്‍ വായനാകൂട്ടം, സ്‌കൂള്‍ ലൈബ്രറി സജ്ജീകരിക്കല്‍, ലൈബ്രറികളില്‍ പുസ്തക പ്രദര്‍ശനം, അമ്മ വായന, ലഹരി വിരുദ്ധ സദസ്, ലൈബ്രറികളിലേക്ക് പുസ്തകം സമാഹരിക്കുന്ന അക്ഷരഭിക്ഷ, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വായനാമല്‍സരം, പൊന്‍കുന്നം വര്‍ക്കി അനുസ്മരണം, വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം, എഴുത്ത് പെട്ടിയിലെ നല്ല വായനാ കുറിപ്പിന് സമ്മാനം നല്‍കല്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
വിദ്യാരംഗം കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഉപജില്ലാ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് വായനാകുറിപ്പ് തയാറാക്കല്‍ മല്‍സരം നടത്തും. മഹാത്മാ ഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് കുറിപ്പ് തയാറാക്കേണ്ടത്.
26-28 തിയതികളിലായി യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപജില്ലാ മല്‍സരം നടത്തും. അഞ്ച് വീതം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള ജില്ലാതല മല്‍സരം ജൂലൈ ഏഴിന് നടക്കും. ജില്ലാതലത്തില്‍ ചിത്ര രചനാമല്‍സരവും ജൂലൈ ആദ്യവാരം നടക്കും. ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന എല്‍.പി, യു.പി, വനിതാ വായനാമല്‍സരത്തിന്റെ പ്രാഥമിക തലം ജൂലൈ 7ന് ആരംഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago
No Image

76 ജീവനക്കാർക്ക് ഉംറ സ്പോൺസർ ചെയ്‌ത് ദുബൈ പൊലിസ്

uae
  •  3 months ago