HOME
DETAILS

മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം ഉത്തരമലബാറിന്റെ സ്വപ്‌ന പദ്ധതി

  
backup
June 19 2018 | 06:06 AM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d



കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഏഴു നദികളെ ബന്ധപ്പെടുത്തി മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പാക്കുന്നതോടെ പൂവണിയുന്നത് ഉത്തരമലബാറിന്റെ പുതിയ ടൂറിസം വികസനത്തിലെ കുതിപ്പ്. കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൂടുതല്‍ വിദേശ വിനോദ സഞ്ചാരികള്‍ മലബാര്‍ മേഖലയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ജില്ലയില്‍ മാഹി പുഴയില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് കളരി ക്രൂയിസ്, അഞ്ചരക്കണ്ടി പുഴയില്‍ പഴശിരാജ ആന്‍ഡ് സ്‌പൈസസ് ക്രൂയിസ്, വളപട്ടണം പുഴയില്‍ മുത്തപ്പന്‍ ആന്‍ഡ് മലബാരി ക്യൂസിന്‍ ക്രൂയിസ്, ബേര്‍ഡ്‌സ് ആന്‍ഡ് അഗ്രി ക്രൂയിസ്, തെയ്യം ക്രൂയിസ്, കുപ്പം പുഴയില്‍ കണ്ടല്‍ ക്രൂയിസ് എന്നിവയാണു പദ്ധതിയിലൂടെ നടപ്പാക്കുക.
365 കോടി രൂപയുടെ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം 30നു രാവിലെ 9.30ന് പറശ്ശിനിക്കടവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
പെരുമ്പ പുഴയില്‍ മ്യൂസിക് ക്രൂയിസ്, കവ്വായി പുഴയിലും കാസര്‍കോട് ജില്ലയിലെ വലിയപറമ്പ് കായലിലുമായി ഹാന്‍ഡ്‌ലൂം ആന്‍ഡ് ഹാന്റിക്രാഫ്‌സ് ക്രൂയിസ്, തേജസ്വിനി പുഴയില്‍ വാട്ടര്‍ സ്‌പോര്‍ട്ട് ആന്‍ഡ് റിവര്‍ ബാത്തിങ് ക്രൂയിസ്, വലിയപറമ്പ് കായലിലൂടെ മോഡല്‍ റെസ്‌പോണ്‍സിബിള്‍ വില്ലേജ് ക്രൂയിസ്, ചന്ദ്രഗിരി പുഴയില്‍ യക്ഷഗാന ക്രൂയിസ് തുടങ്ങിയവയാണു പദ്ധതികള്‍. പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയായിട്ടാവും ഇതു നടപ്പാക്കുക. ഇത്രയും പദ്ധതികള്‍ പൂര്‍ണ അര്‍ഥത്തില്‍ നടപ്പായാല്‍ തന്നെ ജില്ലയിലെ വിനോദ സഞ്ചാര മേഖല അടിമുടി മാറും.
ഉത്തരകേരളത്തിലെ പുഴകളിലൂടെ ബോട്ട് യാത്രയ്‌ക്കൊപ്പം അവയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളുടെ ചരിത്രം, സംസ്‌കാരം, കല, സംഗീതം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, ആയോധന കലകള്‍, കരകൗശല വസ്തുക്കള്‍, പ്രകൃതി ഭംഗി, കണ്ടല്‍ക്കാടുകള്‍, ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കിയാണ് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി വരുന്നത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളവും അഴീക്കല്‍ തുറമുഖവും യാഥാര്‍ഥ്യമാവുന്നതോടെ വടക്കന്‍ കേരളത്തിന്റെ വിനോദ സഞ്ചാര വ്യാപാര വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണു ടൂറിസം വകുപ്പ് പദ്ധതി ആസൂത്രണം ചെയ്തത്. പ്രദേശത്തിന്റെ ടൂറിസം വികസനത്തിനൊപ്പം വിവിധ മേഖലകളിലെ ആയിരങ്ങള്‍ക്ക് തൊഴില്‍ നേടാനും പദ്ധതി സഹായകമാവും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  16 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  34 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  an hour ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  5 hours ago