സഊദിയിൽ കൊവിഡ്-19 ബാധയേറ്റു 8 മരണം, 1552 പുതിയ വൈറസ് ബാധ സ്ഥിരീകരണം
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ്-19 വൈറസ് ബാധയേറ്റു എട്ടു പേർ മരണപ്പെടുകയും 1552 പേർക്ക് പുതുതായി വൈറസ് ബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്‌തതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ ഏറ്റവും പുതിയ വൈറസ് ബാധ വിവരങ്ങൾ പങ്കു വെച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റ മരണം 184 ആയും ആകെ വൈറസ് ബാധിതരുടെ എണ്ണം 27011 ആയും ഉയർന്നു.
#الصحة تعلن عن تسجيل (1552) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (8) حالات وفيات رحمهم الله، وتسجيل (369) حالة تعافي ليصبح إجمالي عدد الحالات المتعافية (4134) حالة ولله الحمد. pic.twitter.com/DAEAynMhpQ
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 3, 2020
നിലവിൽ 22693 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 136 പേരുടെ നില അതീവ ഗുരുതരമാണ്. ഇന്ന് 365 പേർക്ക് രോഗം ബേധമായതോടെ രാജ്യത്തെ രോഗ മുക്തർ 4134 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് മരണം സ്ഥിരീകരിച്ച എട്ടു പേരിൽ ആറു പേരും വിദേശികളാണ്. മക്ക, ജിദ്ദ എന്നിവിടങ്ങളിലാണ് മരണം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതിനകം 352,555 ആളുകളിൽ വൈറസ് ടെസ്‌റ്റ് നടത്തിയിട്ടുണ്ട്.
ഞായാറാഴ്ച സ്ഥിരീകരിച്ച വൈറസ് ബാധ കണക്കുകൾ പ്രാദേശികമായി ഇങ്ങനെയാണ്. ജിദ്ദ 245, മക്ക 221, ജുബൈൽ 156, ദമാം 150, മദീന 139, ബൈഷ് 111, റിയാദ്,സ്വഫ്‌വ 109 വീതം, ത്വായിഫ് 68, ഖോബാർ 66, ഹുഫൂഫ് 55, ദഹ്‌റാൻ 32, അൽ മജാരിദ 17, അസുൽഫി 12, അൽഖർജ്, അൽബാഹ 10 വീതം, ഖർയത്തുൽ ഉൽയ 07, നാരിയ 06,ഖത്വീഫ്, ബിഷ 05 വീതം, യാമ്പു 04, ബുറൈദ, ദിരിയ 03 വീതം, അൽ മന്ദഖ് 02, അദും, സൽവ, അൽ ബുഖൈരിയ, അൽ മജ്‌മാ, റാബിഗ്, അൽ റസ്, ബൽജുർഷി എന്നിവിടങ്ങളിൽ ഓരോ വൈറസ് ബാധ കേസുകളുമാണ് ഇന്ന് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."