HOME
DETAILS

രാജ്യസുരക്ഷയെ മോദി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു: കാനം രാജേന്ദ്രന്‍

  
backup
March 02 2019 | 05:03 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f

പാലക്കാട്: രാജ്യസുരക്ഷാ വിഷയങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും മോദിയുടെ ഭരണകാലത്താണ് അക്രമങ്ങള്‍ കൂടുതലുണ്ടായതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ചിറ്റൂരില്‍ മാധൃമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീരിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നെഞ്ചളവ് കൂട്ടി മുതലെടുക്കാന്‍ മോദി ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന 21 ട്രേഡ് യൂനിയനുകള്‍ പാക്കിസ്ഥാന്‍ ആക്രമണം ഉണ്ടായതിനാല്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ യോഗം പിരിച്ചുവിടുകവരെയുണ്ടായി. ആ സമയത്ത് മോദി നടത്തിയത് വോട്ടുപിടിക്കലായിരുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് ഇന്നലെവരെ രംഗത്തുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ബി.ജെ.പിയുടെ ഹിന്ദു വര്‍ഗീയതയാണ് ഉപയൊഗിക്കുന്നതെന്നും കാനം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ മാറ്റത്തില്‍ ഏറ്റവും കൂടുതല്‍ ദുഃഖിക്കുന്നത് മതന്യൂനപക്ഷങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാറ്റത്തിനെതിരേ സംസ്ഥാനത്ത് വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വലിയതോതില്‍ വോട്ട് വര്‍ധിക്കുമെന്നും കാനം പറഞ്ഞു. വിശ്വാസത്തിന്റെ മറവില്‍ കോണ്‍ഗ്രസും ബി.ജെ.പിയും വരുത്തിയ മാറ്റം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാതെ ശത്രുതാമനോഭാവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രളയത്തിന് ആവശ്യമായ 31,000 കോടി രൂപയ്ക്ക് പകരം 2,900 കോടി രൂപ മാത്രമാണ് നല്‍കിയതെന്നും ഇത് സംസ്ഥാനത്തോടാള്ള വിവേചനത്തിന്റെ ഉദാഹരണമെന്നും കാനം പറഞ്ഞു. കഴിഞ്ഞ ബജറ്റിലും കേരളത്തെ അവഗണിച്ചു. വായ്പാപരിധിയും വെട്ടിക്കുറച്ചു. സംസ്ഥാന പൊലിസ് എക്കാലത്തും മികച്ച കൃത്യനിര്‍വഹണമാണ് നടത്തിയത്. അതുകൊണ്ടുതന്നെ കാസര്‍കോട് കൊലപാതകം സി.ബി.ഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago