HOME
DETAILS

യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍: അസ്വാഭാവിക മരണത്തിന് കേസെടുത്തു

  
backup
June 19 2018 | 06:06 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6-2


കണ്ണൂര്‍: കിഴുന്നപ്പാറയില്‍ കടവരാന്തയില്‍ അവശനായി കണ്ടെത്തിയ യുവാവ് ചികിത്സക്കിടെ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് എടക്കാട് പൊലിസ് കേസെടുത്തു. തോട്ടട കിഴുന്നപ്പാറയിലെ പി.കെ സാജിര്‍(32) ആണ് കഴിഞ്ഞദിവസം മരിച്ചത്. യുവാവിന് ഗുരുതര പരുക്കേറ്റത് എങ്ങനെയെന്നതാണ് നാട്ടുകാരെയും ബന്ധുക്കളെയും സംശയത്തിലാക്കുന്നത്. കടവരാന്തയില്‍ അവശനായി കണ്ടെത്തിയ സാജിറിനെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നട്ടെല്ലിന് സാരമായ ക്ഷതമേറ്റതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയില്‍ കൊണ്ടുപോയി. അടിയന്തിര ശസ്ത്രക്രിയ നടത്തിയാലും ജീവന്‍ രക്ഷിക്കുന്നത് സംശയമാണെന്നു ഡോക്ടര്‍മാര്‍ ഇവിടെനിന്ന് അറിയിച്ചു. തുടര്‍ന്ന് യുവാവിനെ ബന്ധുക്കള്‍ ചക്കരക്കല്ലിലെ ആയുര്‍വേദ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ എടക്കാട് പൊലിസിനെ വിവരമറിയിച്ചതിനെതുടര്‍ന്ന് എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സുബൈര്‍-ഷാഹിന ദമ്പതികളുടെ മകനാണ് മരിച്ച സാജിര്‍. ഭാര്യ: അസീന. രണ്ടാഴ്ച മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് ഉണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  20 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  35 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago