HOME
DETAILS

കൊട്ടിയൂര്‍ വൈശാഖോത്സവം: നിഗൂഢ പൂജകള്‍ക്ക് തുടക്കം

  
backup
June 19 2018 | 06:06 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88%e0%b4%b6%e0%b4%be%e0%b4%96%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-11


കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള കലം കൊട്ടിയൂരിലെത്തിയതോടെ നിഗൂഢ പൂജാകര്‍മങ്ങള്‍ മണിത്തറയില്‍ ആരംഭിച്ചു. നല്ലൂരാന്‍ എന്നറിയപ്പെടുന്ന കുലാല സ്ഥാനികന്റെ നേതൃത്വത്തിലുള്ള സംഘം സന്ധ്യയോടെ കലവും എഴുന്നള്ളിച്ച് കൊട്ടിയൂരിലെത്തി. സന്ധ്യയോടെ അക്കരെ സന്നിധാനത്തിന്റെ ചുറ്റുമുള്ള കൈയാലകളിലെ ദീപങ്ങള്‍ അണച്ചു.
മണിത്തറയിലെയും വാളറയിലെയും ദീപങ്ങള്‍ മാത്രം അണക്കില്ല. കലക്കെട്ടുകള്‍ സമര്‍പ്പിച്ച് മണിത്തറയിലെത്തിയ കലക്കാര്‍ക്ക് പുറം തിരിഞ്ഞിരിക്കുന്ന സ്ഥാനിക ബ്രാഹ്മണന്‍ പ്രസാദം നല്‍കി. തുടര്‍ന്ന് കലങ്ങള്‍ കരിമ്പനക്കല്‍ ചാത്തോത്ത് കൈയാലയില്‍ സൂക്ഷിച്ചു. കൈയാലയില്‍ ഒരുക്കി വച്ചിട്ടുള്ള സദ്യ കഴിച്ചതോടെ കൈയാലകളില്‍ വെളിച്ചം തെളിഞ്ഞു.
കലപൂജ നടക്കുന്ന ദിവസങ്ങളില്‍ ശിവഭൂതഗണങ്ങള്‍ സന്നിധാനത്തിലെത്തുമെന്നാണ് വിശ്വാസം. ഈ സമയത്ത് മണിത്തറയില്‍ ആര്‍ക്കും പ്രവേശനമുണ്ടാവില്ല. സ്ത്രീകള്‍ക്ക് അക്കരെ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഇന്നലെയോടെ അവസാനിച്ചു. ഉച്ചശീവേലിക്ക് ശേഷം തിടമ്പിറക്കിയ ആനകള്‍ തിരുവഞ്ചിറയില്‍ പ്രദക്ഷിണം വച്ച് ഊരാളന്‍മാരും തന്ത്രിമാരും മറ്റ് സ്ഥാനികരും കഴകക്കാരും ഭക്തജനങ്ങളുമെല്ലാം മധുരപദാര്‍ത്ഥങ്ങള്‍ നല്‍കി. അതിനുശേഷം അമ്മാറക്കലിലും പടിഞ്ഞാറെ നടയിലും നമസ്‌കരിച്ച ആനകള്‍ പടിഞ്ഞാറെ നടവഴി പിന്നോട്ട് നടന്ന് ഇടബാവലിയില്‍ പ്രവേശിച്ചു. ആനകള്‍ സന്നിധാനം വിട്ടൊഴിയുന്നതോടെ സ്ത്രീകളും ഇടബാവലി കടന്നു.
വാദ്യക്കാരും അക്കരെ സന്നിധാനത്തുനിന്ന് പിന്‍വാങ്ങി. കൂത്തമ്പലത്തിലെ നങ്ങ്യാര്‍ മാത്രം സന്നിധാനം വിട്ടൊഴിയില്ല. വറ്റടിനാള്‍ സ്വയംഭൂ മൂടേണ്ടുന്ന അഷ്ടബന്ധത്തിനായുള്ള മണ്ണ് നിര്‍മാണവും ആരംഭിച്ചു. അത്തം ചതുശ്ശതം കലപൂജ വരെ കൊട്ടിയൂരില്‍ പ്രത്യേക ആരാധനകളോ പൂജകളോ ഇല്ല. നിത്യ പൂജകള്‍ തുടരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  29 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago