പിലിക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുഖം മിനുക്കുന്നു
ചെറുവത്തൂര്‍: പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മുഖച്ഛായ മാറുന്ന തരത്തില്‍ പുതിയ കെട്ടിടസമുച്ചയം വരുന്നു. വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഇതോടനുബന്ധിച്ച് നിലവിലുള്ളവ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും.
ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്, അസംബ്ലി ഹാള്‍, സ്റ്റേജ്, അടുക്കള, ശൗചാലയ ബ്ലോക്ക് തുടങ്ങിയവ പൊളിച്ചുനീക്കി നിരപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് ടെന്‍ഡര്‍ വിളിച്ചു. ഈ മാസം തന്നെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് കെട്ടിട നിര്‍മാണത്തിന് ശിലാസ്ഥാപനം നടത്തും. 5.37 കോടിയുടെ കെട്ടിട സമുച്ചയമാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. ഒന്‍പതുമാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും. ഊരാളുങ്കല്‍ സഹകരണ സംഘമാണ് പ്രവൃത്തി ഏറ്റെടുത്തത്.
അതേസമയം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനാല്‍ ഈ അധ്യയന വര്‍ഷം ക്ലാസ് നടത്തിപ്പിന് സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."