കാസര്‍കോട് ജനറല്‍ ആശുപത്രി ജനറേറ്ററെത്തി, ബ്ലഡ് ബാങ്കിന് പുനര്‍ജന്മം
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ ഒടുവില്‍ ജനറേറ്ററെത്തി. ഇതോടെ മൂന്നു വര്‍ഷമായി ആശുപത്രിയില്‍ ഉപയോഗശൂന്യമായുള്ള ബ്ലഡ് കോമ്പോണന്റ് സെപ്പറേഷന്‍ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ഇതുസംബന്ധിച്ച് സുപ്രഭാതം നേരത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ബ്ലഡ് ബാങ്കില്‍ യന്ത്രങ്ങള്‍ സ്ഥാപിച്ചിരുന്നെങ്കിലും 15 കെ.വിയുടെ ജനറേറ്ററില്ലാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് 15 കെ.വിയുടെ ജനറേറ്റര്‍ ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ ജനറേറ്റര്‍ എത്തിയെങ്കിലും യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഇനിയും സാങ്കേതിക അനുമതി ഉള്‍പ്പെടെയുള്ള കടമ്പകള്‍ കടക്കേണ്ടതുണ്ട്.
ആശുപത്രിയില്‍ പ്രസ്തുത യൂനിറ്റ് പ്രവര്‍ത്തിക്കുന്നതോടെ രക്തത്തിലെ ആവശ്യമായ ഘടകങ്ങള്‍ മാത്രം രോഗികള്‍ക്ക് നല്‍കാനുള്ള സംവിധാനവും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളെ എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കും. ലാബ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ നിലവില്‍ മംഗളൂരു ഉള്‍പ്പെടെയുള്ള ലാബുകളെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ ഉപകാരപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."