HOME
DETAILS
MAL
അവിഷ്ണയുടെ നിരാഹാരമവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവണം: ഉമ്മന്‍ചാണ്ടി
backup
April 08 2017 | 04:04 AM
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ നിരാഹാരസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിണറായി വിജയന് ജിഷ്ണുവിന്റെ മാതാവിനെ സന്ദര്‍ശിക്കാത്തത് കുറ്റംബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മഹിജയെയും കുടുംബാഗങ്ങളെ അറസ്റ്റു ചെയ്ത സംഭവം യു.ഡി.എഫ് മുതലെടുക്കില്ലെന്നും പ്രശ്നം അവസാനിപ്പിക്കാന്‍ തങ്ങളുടെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട് നാദാപുരത്ത് അവിഷ്ണയെ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസ് നടപടിയെ ന്യായീകരിക്കുന്ന പരസ്യം നല്‍കിയത് ശരിയായില്ലെന്നും ജിഷ്ണുവിന്റെ കുടുംബത്തെ യു.ഡി.എഫ് മുതലെടുക്കുകയാണെന്ന സി.പി.എമ്മിന്റെ ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."