'ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയമിക്കണം'
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം കാണാനും സര്‍ക്കാര്‍ കമ്മിഷനെ നിയോഗിക്കണമെന്ന് യുവകലാ സാഹിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭാഷാ ന്യൂനപക്ഷങ്ങള്‍ ജില്ലയില്‍ ഭാഷ സംബന്ധമായും സാംസ്കാരികമായും ധാരാളം പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. തുളു ഭാഷയുടെയും സംസ്കാരത്തിന്റെയും ഉന്നമനത്തിനായി സ്ഥാപിച്ച തുളു അക്കാദമി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ പ്രതിസന്ധിയിലാണ്. പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും പരിഹാരം കാണുന്നതിനുമായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരമായ ഇടപെടല്‍ ഉണ്ടാവേണ്ടതുണ്ടെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
ഡോ. കെ.പി വിപിന്‍ അധ്യക്ഷനായി. ജയന് നീലേശ്വരം, അഡ്വ. രാധാകൃഷ്ണന് പെരുമ്പള, സുനില്‍ കുമാര്‍ മനിയേരി, ഒ. പ്രതീഷ്, കെ. ബാലകൃഷ്ണന്, ഡോ. പി. പ്രശാന്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."