ജീവനക്കാര്‍ ഓഫിസില്‍ ഹാജരാകുന്നില്ലെന്ന് പരാതി എക്സി. എന്‍ജിനീയര്‍ വിശദീകരണം തേടി
ബദിയഡുക്ക: ജീവനക്കാര്‍ ഓഫിസില്‍ ഹാജരാകുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് കാസര്‍കോട് ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ജയകൃഷ്ണന് ബദിയഡുക്ക സെക്ഷന്‍ എന്‍ജിനീയറോട് വിശദീകരണം തേടി. സബ് എന്ഞ്ചിനീയര്, സീനിയര്‍ സൂപ്രണ്ട്, സീനിയര്‍ അസിസ്റ്റന്റ് തുടങ്ങിയവര്‍ ജോലിയുടെ കാര്യത്തില്‍ ഗുരുതരമായ കൃത്യവിലോപം കാട്ടുന്നതായി പരാതി ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വിശദീകരണം തേടിയത്.
ചില ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാകാതെ ശമ്പളം കൈപ്പറ്റുന്നതായാണ് ഉപഭോക്താക്കളുടെ പരാതി. ബില്‍ അടക്കാന്‍ ഓഫിസിലെത്തിയാല്‍ ജീവനക്കാരനില്ലാത്തതിനാല് തിരിച്ചുപോകേണ്ട അവസ്ഥ വന്നതായി ഉപഭോക്താക്കള്‍ പറയുന്നു.
ഇത്തരത്തില്‍ ഓഫിസില്‍ ഹാജരാകാതെ രജിസ്റ്ററില്‍ ഒപ്പുകള്‍ ഇടുന്നതായും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ജീവനക്കാരുടെ അനാസ്ഥക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."