രഞ്ജിത്തിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക നിഗമനം; പ്രതിയായ ജയില്‍ വാര്‍ഡന് സസ്‌പെന്‍ഷന്‍
കൊല്ലം: കൊല്ലത്ത് ആളുമാറി മര്‍ദ്ദനമേറ്റ് മരിച്ച രഞ്ജിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ദേഹത്ത് 13 ചതവുകളുണ്ടെന്നും രഞ്ജിത്തിന്റെ ജനനേന്ദ്രിയം ചവിട്ടിച്ചതച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, രഞ്ജിത്തിനെ മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്ന ജയില്‍ വാര്‍ഡന്‍ വിനീതിനെ ജയില്‍ ഡി.ജി.പി സസ്‌പെന്റ് ചെയ്തു. ഇയാളെ ഇന്നലെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
വീട്ടില്‍ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ ഒരു സംഘം വീട്ടില്‍ നിന്ന് പിടിച്ച് പുറത്തിറക്കിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കാന്‍ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ അശുപത്രിയിലും തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. കുറേ ദിവസം അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."