HOME
DETAILS
MAL
ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണമെന്ന് ചെന്നിത്തല
backup
April 08 2017 | 06:04 AM
കോഴിക്കോട്: ജിഷ്ണുവിന്റെ സഹോദരിയുടേയും കുടുംബത്തിന്റെയും സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍കൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ്ണുവിന്റെ കുടുംബം മുഴുവന്‍ നിരഹാര സമരത്തിലാണ്. കോഴിക്കോട്ടെ വീട്ടില്‍ നിരാഹാരമിരിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ശരിയല്ല. മഹിജയെയും കുടുംബത്തേയും മര്‍ദ്ദിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ന്യായമാണ്. ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ എടുത്ത സമീപനം ഒട്ടും നീതികരിക്കാന്‍ കഴിയുന്നതല്ല. കേരള ത്തിന്റെ പൊതു സമൂഹം ഇത് അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."