HOME
DETAILS

കൊവിഡ് ഭീഷണിയുടെ പേരില്‍  ബാങ്ക് വിളി പോലും നിരോധിച്ച് ആന്‍ഡമാന്‍

  
backup
May 04 2020 | 02:05 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d
 
പോര്‍ട്ട്‌ബ്ലെയര്‍ (ആന്‍ഡമാന്‍ നിക്കോബാര്‍): കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ പള്ളികളിലെ ബാങ്ക് വിളി പോലും നിരോധിച്ച് ആന്‍ഡമാന്‍. കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പള്ളികളിലെ ബാങ്കുവിളി നിരോധിച്ച് ഉത്തരവിറക്കിയിരിക്കുകയാണ് ദ്വീപ് ചീഫ് സെക്രട്ടറി. നോമ്പ് ഒന്നു മുതല്‍ പള്ളികളില്‍ ബാങ്ക് വിളിക്കുവാന്‍ പാടില്ലെന്നാണ് നിര്‍ദേശം. 
കൊവിഡ്19 ന്റെ മറവില്‍ അധികൃതര്‍ ലക്ഷ്യംവയ്ക്കുന്നത് ന്യൂനപക്ഷ മുസ്‌ലിംകളെയാണെന്നാണ് ദ്വീപ് നിവാസികളുടെ ആരോപണം. 
ലോകത്ത് ഒരിടത്തും കൊവിഡ് പ്രതിരോധത്തിനായി പള്ളികളിലെ ബാങ്ക് നിരോധിച്ചിട്ടില്ലെന്നിരിക്കേയാണ് ആന്‍ഡമാന്‍ ദ്വീപിലെ വിചിത്ര നിയമം. കഴിഞ്ഞ മാസം 24 ന് ഡല്‍ഹിയില്‍ നിന്നെത്തിയ 11 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. 
എന്നാല്‍ പിന്നീട് നടത്തിയ ടെസ്റ്റില്‍ 11 പേരും രോഗ രോഗവിമുക്തരായി. പിന്നീട് ബാംബൂ ഫല്‍റ്റ് വില്ലേജിലെ പൊലിസുകാരനില്‍ നിന്നു 22 പേര്‍ക്ക് ഗ്രാമത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. 
ഇതില്‍ പള്ളി ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പള്ളി ഇമാമിനെ ഫോണില്‍ വിളിച്ച കാരണത്താല്‍ എട്ട് പേരെ അധികൃതര്‍ ഹോം ക്വാറന്റൈന്‍ ചെയ്തു. ഇതിനു പിന്നാലെയാണ് ബാങ്ക് വിളി നിരോധിച്ചത്.
കൊവിഡ് ബാധിതരുമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ക്വാറന്റൈനിലാക്കുന്ന വിചിത്ര നടപടിയും ഇവിടെയുണ്ട്. 
നിസ്‌കാര സമയം അറിയാനുള്ള ബാങ്ക് വിളി പുന:സ്ഥാപിക്കാനുമുള്ള നടപടികള്‍ കേന്ദ്രം ഇടപെട്ട് സ്വീകരിക്കണമെന്നാണ് ദ്വീപ് വാസികളുടെ ആവശ്യം. കേന്ദ്രഭരണ പ്രദേശമായ ഈ ദ്വീപിലെ ചീഫ് സെക്രട്ടറിയും ഗവര്‍ണറും ഡി.സിയും എസ്.ഡി.എമ്മും തഹസില്‍ദാറും പൊലിസ് മേലധികാരികളുമുള്‍പ്പെടെയുള്ള അധികൃതരാരും ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. 
കേരളത്തിലെ എം.പിമാരുട കനിവ് കാത്തിരിക്കുകയാണ് ആന്‍ഡമാനിലെ വിശ്വാസികള്‍. കേരളത്തില്‍ നിന്നുള്ള നിരവധി പേരാണ് ആന്‍ഡമാനിലെ പള്ളികളില്‍ ജോലി ചെയ്യുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  17 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  17 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  17 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  17 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  17 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  17 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

International
  •  17 days ago
No Image

ഏതെങ്കിലും തരത്തില്‍ തളര്‍ത്താന്‍ നോക്കണ്ട, സരിന്‍ തിളങ്ങുന്ന നക്ഷത്രമെന്ന് എ.കെ ബാലന്‍

Kerala
  •  18 days ago
No Image

ഷാഹി ജുമാ മസ്ജിദ് സര്‍വേ: എതിര്‍പ്പുമായി ജനക്കൂട്ടം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്

National
  •  18 days ago