എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്റെ മരണം അധികൃതരുടെ അനാസ്ഥ കാരണമെന്ന് ആരോപണം
രാവിലെ 8.30ന് കൊടുത്ത രക്തത്തിന്റെ പരിശോധനാഫലം കിട്ടിയത് വൈകുന്നേരം 5.30ന്, ഇതുമൂലം പരിയാരം മെഡിക്കല്‍ കോളജിലെത്തിക്കാന്‍ വൈകിയതാണ് മരണം സംഭവിക്കാന്‍ കാരണമായതെന്നാണ് പരാതി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനും പെരിയ മഹാത്മാ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിയുമായ അന്‍വാസിന്റെ മരണത്തിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അന്‍വാസിനെ പരിശോധിച്ച ഡോക്ടര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സക്ക് റഫര്‍ ചെയ്തിരുന്നു. രാവിലെ എട്ടരയോടെ ഡോക്ടര്‍ പരിശോധനക്ക് ശേഷം ഈയൊരു നിര്‍ദേശം കൊടുത്തിരുന്നെങ്കിലും രക്തസാമ്പിളിന്റെ റിപ്പോര്‍ട്ട് കിട്ടുന്നതിനു വേണ്ടി വൈകിട്ട് 5.30വരെ കാത്തുനില്‍ക്കേണ്ടി വന്നതിനാല്‍ അന്‍വാസിനെ മെഡിക്കല്‍ കോളജിലെത്തിക്കാന്‍ വൈകിയിരുന്നു. അപ്പന്റിക്‌സ് പൊട്ടിയതിനെ തുടര്‍ന്നാണ് അന്‍വാസ് മരണപ്പെട്ടതെന്നാന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആരോഗ്യ സംവിധാനത്തിലെ ജാഗ്രത കുറവാണ് ദുരിതബാധിതരുടെ മരണം കൂടി വരുന്നതിന്റെ കാരണമെന്ന് മുന്നണി യോഗം കുറ്റപ്പെടുത്തി.
കുറ്റകരമായ അനാസ്ഥ കാണിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് പീഡിത ജനകീയ മുന്നണി യോഗം ആവശ്യപ്പെട്ടു. മുനീസ അമ്പലത്തറ, ഗോവിന്ദന്‍ കയ്യൂര്‍, സി.വി നളിനി, പ്രേമചന്ദ്രന്‍ ചോമ്പാല, എം.പി ജമീല, ബി. മിസിരിയ, സിബി അലക്‌സ്, വിമല ഫ്രാന്‍സിസ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."