HOME
DETAILS
MAL
ആരും സ്റ്റേഷനിലേക്ക് വരേണ്ടതില്ല; ഓര്‍മപ്പെടുത്തലുമായി റെയില്‍വേ
backup
May 04 2020 | 02:05 AM
ട്രെയിനുകള്‍ ഓടുന്നത് സര്‍ക്കാര്‍ ആവശ്യപ്രകാരം മാത്രം
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ക്കായി ട്രെയിന്‍ ഓടിത്തുടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കി റെയില്‍വെ.
നിയന്ത്രണങ്ങളില്‍ ചിലയിടങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതോടെ ട്രെയിന്‍ ഗതാഗതം ആരംഭിച്ചതായി തെറ്റിദ്ധാരണ പടര്‍ന്നതോടെയാണ് റെയില്‍വെ രംഗത്തെത്തിയത്.
ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരമുള്ള പ്രത്യേക സര്‍വിസുകള്‍ മാത്രമേ നടത്തുന്നുള്ളൂ. മറ്റാരും സ്റ്റേഷനുകളിലേക്ക് വരേണ്ടതില്ലെന്നും റെയില്‍വെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നത് പ്രകാരമല്ലാതെ ഒരു ട്രെയിനും നിലവില്‍ സര്‍വിസ് നടത്തുന്നില്ല. കുടിയേറ്റ തൊഴിലാളികള്‍, തീര്‍ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ഥികള്‍, വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് വ്യക്തികള്‍ എന്നിവര്‍ക്കായി ചില പ്രത്യേക സര്‍വിസുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
മറ്റ് എല്ലാ പാസഞ്ചര്‍ ട്രെയിനുകളും കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരു സ്റ്റേഷനിലും ടിക്കറ്റുകളും വില്‍ക്കുന്നില്ല. അതിനാല്‍ ആരും റെയില്‍വെ സ്റ്റേഷനില്‍ വരേണ്ടതില്ലെന്നും റെയില്‍വെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."