HOME
DETAILS

പ്രവാസികളുടെ പുനരധിവാസം വേണം, സമഗ്ര പദ്ധതികള്‍

  
backup
May 04 2020 | 02:05 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8-2
 
കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടിലേക്ക് മടങ്ങാന്‍ നാല് ലക്ഷത്തിലേറെ പേരാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. 
കൊവിഡിന്റെ ഭീഷണിയൊഴിഞ്ഞാല്‍ തിരിച്ചുപോകാന്‍ കഴിയുമെന്ന ചിന്തയുമായാണ് ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്ക് വരുന്നത്. പ്രതിസന്ധി നീങ്ങുമെന്നും പൂര്‍വ സ്ഥിതിയില്‍ എത്താമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ എത്തുന്നവരില്‍   1.25 ലക്ഷം പേരെങ്കിലും തിരിച്ചുപോകാത്തവരാണ്. തൊഴില്‍ നഷ്ടപ്പെട്ടവരും പ്രവാസം മതിയാക്കുന്നവരും ഇതിലുണ്ട്.
കൈയിലൊന്നുമില്ലാതെ തിരിച്ചെത്തുന്ന ഇവരുടെ കുടുംബം പട്ടിണിയാകാതിരിക്കാന്‍ പുനരധിവാസ പാക്കേജ് കൂടിയേ തീരൂ എന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.  എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ഇതിനുള്ള നടപടികള്‍ ഒന്നുമായിട്ടില്ല. പ്രവാസികളെ തിരിച്ചെത്തിച്ച് അവരെ ക്വാറന്റൈന്‍ ചെയ്യുന്ന കാര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തവരെയെല്ലാം നാട്ടിലെത്തിക്കാന്‍ ദിവസങ്ങളെടുക്കും. കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം കപ്പല്‍ സര്‍വിസും ആലോചനയിലുണ്ട്.   തൊഴില്‍ നഷ്ടപ്പെട്ടാണ് പലരും  നാട്ടിലേക്ക് മടങ്ങുന്നത്. അതിനാല്‍ തന്നെ മുന്നോട്ടുള്ള ജീവിതം ഏറെ പ്രയാസകരമാകുമെന്ന് ഇവര്‍ക്ക് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നത്. തിരിച്ചുവരുന്ന പ്രവാസികളുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കഴിവും തൊഴില്‍ പരിചയവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തിയാല്‍ സ്വകാര്യ കമ്പനികള്‍ക്ക് ഇവരെ ഉപയോഗപ്പെടുത്താനാവും. 
സര്‍ക്കാരിന് കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റുകളില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കണമെന്നും പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നു. കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഭൂമി കണ്ടെത്തി നല്‍കാനും പദ്ധതി വേണം. ചെറുകിട വ്യവസായ സംരംഭം, സ്വയം തൊഴില്‍ പദ്ധതി എന്നിവ തുടങ്ങാന്‍ പലിശ രഹിത വായ്പാ പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇതിനായി  രേഖകള്‍ ശരിയാക്കാനും രജിസ്‌ട്രേഷനുമായി  ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസ കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായ ഇടപെടല്‍ നടത്തേണ്ടതുണ്ടെന്ന് ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി പറഞ്ഞു. ഗള്‍ഫില്‍ നിന്നുള്ളവരുടെ മടക്കയാത്ര എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നടപടികള്‍ വേഗത്തിലാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഇത് പ്രാരംഭ ഘട്ടത്തില്‍ എത്തിയിട്ടേ ഉള്ളൂ.  രോഗികള്‍, ഗര്‍ഭിണികള്‍, വിസിറ്റിങ് വിസയില്‍ പോയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, പ്രായമായവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. 
കൊവിഡ് ഭീഷണിയുടെ നിഴലില്‍ നിന്ന് പ്രവാസികളെ രക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്യുക എന്നതു തന്നെയാണ് ഇപ്പോഴത്തെ  പ്രധാന ദൗത്യം. അതിനുളള തയാറെടുപ്പുകള്‍ കുറ്റമറ്റ രീതിയില്‍ ഇനിയുള്ള ദിവസങ്ങളില്‍ മുന്നോട്ട് പോകണമെന്നാണ് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഇന്ത്യന്‍ സ്‌കൂളുകളിലെ കെജി 1 പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു

uae
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥന നടത്തി ഖത്തര്‍; പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന് അമീര്‍

qatar
  •  a month ago
No Image

അധ്യാപകര്‍ക്ക് പുതിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ച് യുഎഇ

uae
  •  a month ago
No Image

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്

Kerala
  •  a month ago
No Image

'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്

International
  •  a month ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago