HOME
DETAILS
MAL
ബംഗ്ലാദേശിന് 450 കോടി രൂപയുടെ ഇന്ത്യന്‍ സഹായം; 22 കരാറുകളില്‍ ഒപ്പുവച്ചു
backup
April 08 2017 | 12:04 PM
ന്യൂഡല്‍ഹി: ബംഗ്ലാദേശും ഇന്ത്യയും 22 കാരറുകളില്‍ ഒപ്പുവയ്ക്കാന്‍ ധാരണയായി. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായത്.
പ്രതിരോധം, വ്യാപാരം, സൈബര്‍ സുരക്ഷാ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ഇരുരാജ്യങ്ങളും സഹകരണം. അതു പോലെ ബംഗ്ലാദേശിന് 450 കോടി രൂപയുടെ സഹായം നല്‍കാനും ഇന്ത്യ തീരുമാനിച്ചു.
ഇന്ത്യയുടെ എക്കാലത്തെയും നല്ല സൗഹൃദരാഷ്ട്രങ്ങളിലൊന്നാണ് ബംഗ്ലാദേശെന്നും 450 കോടി രൂപയുടെ ധനസഹായം നല്കുന്നതില് സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."