ബൈക്കിലെത്തി വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവാക്കള്‍ അറസ്റ്റില്‍
മുള്ളേരിയ: വീട്ടമ്മയുടെ കഴുത്തില്‍നിന്നു സ്വര്‍ണമാല തട്ടി പറിച്ച കേസില്‍ രണ്ടുപേരെ ആദൂര്‍ പൊലിസ് അറസ്റ്റു ചെയ്തു. മംഗളൂരു അഡ്യാര്‍ കണ്ണൂര്‍ സ്വദേശികളായ കെ. ന്യുമനുല്‍ ബീരാന്‍ (24), ഷംസീര്‍ (25) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 17ന് ബസ് കാത്തുനില്‍ക്കൂകയായിരുന്ന കുണ്ടാര്‍ മൂലയിലെ പരേതനായ അപ്പുവിന്റെ ഭാര്യ കുഞ്ഞമ്മ (58)യുടെ മാലയാണ് സ്‌കൂട്ടറില്‍ എത്തിയ സംഘം പൊട്ടിച്ചത്. ന്യുമാനുല്‍ ബീരാനാണ് സ്‌കൂട്ടര്‍ ഓടിച്ചത്. പിന്‍സീറ്റിലിരുന്ന ഷംസീര്‍ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു. കുഞ്ഞമ്മയുടെ ബഹളം കേട്ടെത്തിയവര്‍ സ്‌കൂട്ടര്‍ പിന്തുടര്‍ന്നുവെങ്കിലും പിടികൂടാനായിരുന്നില്ല.
അമിത വേഗതയില്‍ ജാല്‍സൂര്‍ ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. കുഞ്ഞമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആദൂര്‍ എസ്.ഐ കര്‍ണാടക പൊലിസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ജാല്‍സൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ സി.സി.ടി.വിയില്‍നിന്നു നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ പോവുകയായിരുന്ന രണ്ടു യുവക്കാളുടെ ചിത്രം ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം കര്‍ണാടകയിലെക്ക് വ്യാപിപ്പിച്ചിരുന്നു.
ഇതിനിടെ ഫെബ്രുവരി 18ന് മുഡുബിദ്രി പൊലിസ് ഇരുവരെയും മറ്റൊരു കേസില്‍ അറസ്റ്റു ചെയ്തു. 15ന് മുഡുബിദ്രിയില്‍വച്ച് ഒരു സ്ത്രീയുടെ മാല പൊട്ടിച്ച കേസിലായിരുന്നു അറസ്റ്റ്. അന്ന് അക്രമത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു.
ചോദ്യം ചെയ്യലിലാണ് ആദൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലും സമാനമായ രീതിയില്‍ മാലപൊട്ടിച്ച സംഭവം പുറത്തു വന്നത്. വിവരമറിഞ്ഞ് ആദൂര്‍ പൊലിസ് കോടതിയെ സമിപിച്ച് പ്രൊഡക്ഷന്‍ വാറന്റ് പ്രകാരമാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."