സിറിയയില്‍ അമേരിക്കന്‍ ആക്രമണം; പിന്തുണച്ച് സഊദി അറേബ്യ
ജിദ്ദ: സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തെ പിന്തുണച്ച് സഊദി അറേബ്യ. സിറിയന്‍ ഭരണാധികാരി സാധാരണക്കാരായ ജനങ്ങള്‍ക്കെതിരേ നടത്തുന്ന ആക്രമണിത്തിനുള്ള മറുപടിയാണ് അമേരിക്ക നല്‍കിയതെന്ന് സഊദി അറേബ്യ വിലയിരുത്തി. രാസായുധം പ്രയോഗിച്ച് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെയാണ് സിറിയന്‍ ഭരണാധികാരി കൊന്നൊടുക്കിയത്. സിറിയന്‍ ജനതക്കെതിരെ ഹീനമായ ആക്രമണപരമ്പര തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ സൈനികാക്രമണത്തിന്റെ ഉത്തരവാദിത്തം സിറിയന്‍ ഭരണാധികാരിക്കാണ്.
നിരപരാധികളായ ജനങ്ങളുടെ നേര്‍ക്ക് സിറിയന്‍ ഭരണാധികാരി കാണിക്കുന്ന ക്രൂരമായ ആക്രമം തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ട പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈനിക നടപടി ധീരമാണെന്നും വിദേശകാര്യവകുപ്പിനെ ഉദ്ധരിച്ച് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് സിറിയയിലെ ഇദ്‌ലിബ് മേഖലക്ക് വടക്ക് ഖാന്‍ശൈഖൂനയില്‍ രാസായുധ പ്രയോഗം നടന്നത്. നിരപരാധികളായ സ്ത്രീകളും കുട്ടികളുമടക്കം ഏകദേശം 72 ഓളം പേരാണ് മരിച്ചത്. അമേരിക്ക നടത്തിയ മിസൈലാക്രമണത്തെ സഊദിക്ക് പുറമെ യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, തുര്‍ക്കി, ജോര്‍ദന്‍ തുടങ്ങി വിവിധ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."