ഡി.വൈ.എഫ്.ഐയിലെ കൂട്ടരാജി: റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കായംകുളം: കായംകുളത്തെ ഡി.വൈ.എഫ്.ഐയിലെ കൂട്ട രാജിയുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി ആര്. നാസര്‍ ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കായംകുളം സി.ഐയും ഡി.വൈ.എഫ്.ഐയും തമ്മിലുള്ള തര്‍ക്കത്തില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം സി.ഐയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഡി.വൈ.എഫ്.ഐയില്‍ കൂട്ട രാജിയുണ്ടായത്. ഡി.വൈ.എഫ്.ഐ കായംകുളം ബ്ലോക്ക് കമ്മിറ്റിയിലെ 21 പേരില്‍ 19 പേരാണ് രാജിവച്ചത്. വധശ്രമക്കേസ് പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനെ പിടികൂടാനായി സി.ഐ വീട്ടില്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സാജിദിന്റെ വീട്ടിലാണ് സി.ഐ പരിശോധനക്ക് എത്തിയത്. ഇയാളെ കിട്ടാതിരുന്നതോടെ പൊലിസ് വീട്ടിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയതായി പരാതിയുയര്‍ന്നിരുന്നു.
കായംകുളം എം.എല്‍.എ പ്രതിഭക്കും സി.പി.എമ്മിലെ ചിലര്‍ക്കും സാജിദിനോടുള്ള വിരോധമാണ് സി.ഐയുടെ നടപടിക്ക് പിന്നിലെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."