HOME
DETAILS
MAL
അഞ്ചു ജില്ലകളില്‍ അഞ്ചു കോടിയുടെ സര്‍ക്കാര്‍ പരസ്യ ഹോര്‍ഡിങ്ങുകള്‍
backup
May 04 2020 | 03:05 AM
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വരുത്തിയ പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാരിന്റെ മേന്മകള് വിളംബരം ചെയ്യാന്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിന് അണിയറ നീക്കം സജീവം. നേരത്തെ അഞ്ചു ജില്ലകളിലേക്ക് ഹോര്ഡിങ്ങുകള്ക്കായി 5.23 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനുള്ള ചുമതല പൊതുമേഖലാ സ്ഥാപനമായ സിഡ്കോയ്ക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കൂറ്റന്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി നല്‍കുന്നതിലോ, മറ്റു നടപടികള്‍ സ്വീകരിക്കുന്നതിലോ തുടര്‍ ജോലികള്‍ നടക്കാത്തത് കാരണം പദ്ധത നടപ്പായില്ല.
കൊവിഡ് കാലം സംസ്ഥാനത്തുണ്ടാക്കിയ അസാധാരണ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഒന്‍പത് ജില്ലകളില്‍കൂടി ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സെക്രട്ടറിയേറ്റില്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."