ഫേസ്ബുക്കില്‍ ഉമ്മന്‍ചാണ്ടിയെ പിന്നിലാക്കി പിണറായി
തിരുവനന്തപുരം: ഫേസ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്നിലാക്കി മുഖ്യമന്ത്രി പിണറായി വിജയന്. 10,70,108 പേരാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ലൈക്ക് ചെയ്തിട്ടുള്ളവര്‍ 10,66,039 പേരാണ്.
10,63,956 പേര് ഫേസ്ബുക്കില്‍ ഉമ്മന്‍ ചാണ്ടിയെ പിന്തുടരുമ്പോള് 11,54,814 പേരാണ് പിണറായി വിജയനെ ഫോളോ ചെയ്യുന്നത്. 10 ലക്ഷത്തില്‍ താഴെയായിരുന്നു കൊവിഡ് കാലത്തിനു മുന്‍പ് പിണറായി വിജയന്റെ ഔദ്യോഗിക പേജിലെ ലൈക്ക്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ദിനേനയുള്ള വാര്‍ത്താസമ്മേളനം തുടങ്ങിയതോടെ ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ലക്ഷത്തിലേറെ പേരാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ ഫോളോവേഴ്സ് ആയത്. ദിനംപ്രതിയുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഫേസ്ബുക്ക് ലൈവായി ശരാശരി 55,000 മുതല്‍ 85,000 വരെ ആളുകള്‍ കാണുന്നുണ്ട്. 2013 നവംബറിലാണ് പിണറായി വിജയന് ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ പേജ് 2010 ഫെബ്രുവരി മുതലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."