HOME
DETAILS

ഫണ്ട് കടലാസിലൊതുങ്ങുന്നു; തകര്‍ന്ന റോഡില്‍ ദുരിതയാത്ര

  
backup
June 19 2018 | 07:06 AM

%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8a%e0%b4%a4%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8



പള്ളിക്കല്‍: തകര്‍ന്ന റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തിക്കായി ഫണ്ട് അനുവദിച്ചതായ അധികൃതരുടെ പ്രസ്താവനകള്‍ കടലാസില്‍ ഒതുങ്ങുന്നതായി പരാതി. പൂര്‍ണമായും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായ കാവുംപടി കാരപ്പറമ്പ് റോഡിനാണ് ദുരവസ്ഥ. റോഡ് തകര്‍ന്നത് കാരണം പള്ളിക്കല്‍ ബസാറിലെ മിക്ക ഓട്ടോറിക്ഷകളും ഇതുവഴി സര്‍വിസ് നടത്താന്‍ തയാറാകുന്നില്ല.
ഇത് യാത്രക്കാരുമായി വാക്കേറ്റത്തിനിടയാക്കുന്നു. ദേശീയപാത കാക്കഞ്ചേരി - കൊട്ടപ്പുറം റോഡിലെ കാവുംപടിയില്‍നിന്നു രാമനാട്ടുകര-കൊണ്ടോട്ടി റോഡിലെ കുറിയേടം ടൗണിലേക്കെത്തുന്ന മൂന്ന് കിലോമീറ്ററോളം വരുന്ന നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡാണിത്. കുറിയേടം മുതല്‍ കാരപ്പറമ്പ് വരെയുള്ള പുളിക്കല്‍, പള്ളിക്കല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന രണ്ട് കിലോമീറ്ററോളം വരുന്ന ഭാഗം റീ ടാറിങ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഇനി പ്രവൃത്തി നടത്താനുള്ള കാവുംപടി മുതല്‍ കാരപ്പറമ്പ് ഭാഗത്തേക്കുള്ള ഒരു കിവോമീറ്ററില്‍ 200 മീറ്ററോളം വരുന്ന ഭാഗമാണ് പൂര്‍ണമായും തകര്‍ന്ന നിലയിലുള്ളത്. റോഡ് പുനരുദ്ധാരണ പ്രവൃത്തി നടത്തണമെന്ന ആവശ്യത്തെത്തുടര്‍ന്ന് നേരത്തെ ജില്ലാ പഞ്ചായത്തില്‍നിന്നു 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും പൂര്‍ണമായും തകര്‍ന്ന കാവുംപടി ഭാഗത്ത് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിക്കാന്‍ ആവശ്യമായ വീതി റോഡിന് ഇല്ലായെന്ന പേരില്‍ ഫണ്ട് ഇതേ റോഡില്‍ ഓട്ടുപാറ ഭാഗത്തേക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ പഞ്ചായത്തില്‍നിന്നു ഏഴ് ലക്ഷം അനുവദിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ ഇതുവരെ പൂര്‍ത്തീകരിച്ചില്ല.
കൂടുതല്‍ തകര്‍ന്ന ഭാഗം കോണ്‍ക്രീറ്റും മറ്റു ഭാഗങ്ങളില്‍ റീ ടാറിങും ചെയ്യാനാണ് തീരുമാനം. കാലവര്‍ഷം തുടങ്ങി മഴ ശക്തമായതോടെ എങ്ങിനെ പ്രവൃത്തി നടത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്. നേരത്തെ റോഡില്‍ ശക്തമായ വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് റോഡില്‍ ക്വോറി വെയ്‌സ്റ്റും കല്ലുകളുമിട്ട് ഉയര്‍ത്തിയാതാണ് ഇപ്പോള്‍ വാഹനയാത്ര ദുരിതമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago